Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയാചക നിരോധനം...

യാചക നിരോധനം ഏർപ്പെടുത്തി

text_fields
bookmark_border
കൂളിമാട്: ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ ഉൾപ്പെട്ട പി.എച്ച്.ഇ.ഡി, വെസ്റ്റ് പാഴൂർ പ്രദേശങ്ങളിൽ ലെസ്റ്റർ ക്ലബി​െൻറ സഹായത്തോടെ ഭിക്ഷാടനം, പണപ്പിരിവ്, വീടുകൾ കയറിയുള്ള കച്ചവടം എന്നിവക്ക് നിരോധനം ഏർപ്പെടുത്തി. ഗ്രാമ പഞ്ചായത്ത് അംഗം നദീറ നിരോധന പ്രഖ്യാപനം നടത്തി. മാവൂർ എസ്.ഐ പി. മുരളീധരൻ ബോധവത്കരണ ക്ലാസെടുത്തു. നാട്ടിലെ മത, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തുള്ളവർ പങ്കെടുത്തു. കെ.സി. ആസിഫ് പദ്ധതി വിശദീകരിച്ചു. പി. സഫാദ്, കെ.സി. ഹാഷിം, ഷാഹുൽ ഹമീദ് താത്തൂർ, റഹീം പരതക്കാട്, കരീം മാസ്റ്റർ വൈത്തല, ഷുക്കൂർ മാസ്റ്റർ കല്ലറ എന്നിവർ സംസാരിച്ചു. അജ്മൽ ഷിഹാദ് സ്വാഗതവും നിഹാദ് നന്ദിയും പറഞ്ഞു. റിപ്പബ്ലിക് ദിനാചരണം കൂളിമാട്: എരഞ്ഞിപറമ്പ് മൈത്രി െറസിഡൻറ്സ് അസോസിയേഷൻ സംഘടിപ്പിച്ച റിപ്പബ്ലിക് ദിന പരിപാടിയിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടക്കുന്ന പീഡനങ്ങൾക്കെതിരെയുള്ള ബോധവത്കരണ ക്ലാസി​െൻറ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് അംഗം നദീറ നിർവഹിച്ചു. ഇ.എം. ഖാലിദ് ക്ലാസെടുത്തു. ഇ.പി. ശ്രീധരൻ സ്വാഗതം പറഞ്ഞു. സി.കെ. ഷമീം അധ്യക്ഷത വഹിച്ചു. ഹിബ പർവീൻ, കെ. നാസർ എന്നിവർ സംസാരിച്ചു. ഇ.പി. അബ്ദുൽ അലി നന്ദി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story