Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസിനിമകള്‍ സമൂഹ...

സിനിമകള്‍ സമൂഹ നന്മകള്‍ക്കുതകണം ^മാമുക്കോയ

text_fields
bookmark_border
സിനിമകള്‍ സമൂഹ നന്മകള്‍ക്കുതകണം -മാമുക്കോയ പേരാമ്പ്ര: സിനിമകൾ ഉൾപ്പെടെയുള്ള കലകൾ സാമൂഹിക നന്മകൾക്ക് ഉതകുന്നതാവണമെന്ന് ചലച്ചിത്ര നടന്‍ മാമുക്കോയ. കൂത്താളി എ.യു.പി സ്‌കൂളിലെ വിദ്യാർഥികള്‍ നിർമിച്ച 'നീയോ ഞാനോ' എന്ന ഹ്രസ്വചിത്രത്തി​െൻറ സി.ഡി പ്രകാശനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാന്താദേവി പുരസ്‌കാരം നേടിയ അധ്യാപകന്‍ കെ. അര്‍ജ്ജുന്‍, കെ.എസ്.ടി.എ സംസ്ഥാനതല അധ്യാപക നാടകമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ 'പൊതുബെഞ്ചിലെ' നടിയും അധ്യാപികയുമായ കെ. ഷാജിമ, അധ്യാപിക കെ. സ്‌നേഹപ്രഭ, 'നീയോ ഞാനോ' ചിത്രത്തിലെ അഭിനേതാക്കള്‍, പിന്നണി പ്രവര്‍ത്തകര്‍, ജില്ലയിലെ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ എന്നിവര്‍ക്ക് മാമുക്കോയ ഉപഹാരം നൽകി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​െൻറ ഭാഗമായി സ്‌കൂളില്‍ 10 ക്ലാസ് മുറികള്‍ സ്മാര്‍ട്ട് ക്ലാസ് ആക്കുന്നതിന് അധ്യാപകരുടെയും പൂർവവിദ്യാർഥികളുടെയും സംഭാവന പി.ടി.എ പ്രസിഡൻറ് വി.കെ. ബാബു ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. അസ്സന്‍കുട്ടി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ഷിജു പുല്ല്യോട്ട്, ഇ.ടി. സത്യന്‍, വിദ്യാരംഗം കോഒാഡിനേറ്റര്‍ വി.എം. അഷ്റഫ്, കെ.എസ്. കനദാസ്, രാമര്‍ നമ്പ്യാര്‍, മുഹമ്മദ്‌ലാല്‍, കെ.എന്‍. ഗോവിന്ദന്‍, പി. അച്ച്യുതന്‍, കെ.കെ. ഭാസ്‌കരന്‍, കെ.പി. ഇന്ദിര, ടി. ആസിഫ് എന്നിവര്‍ സംസാരിച്ചു. കെ. അര്‍ജ്ജുന്‍, കെ. ഷാജിമ, കെ. സ്‌നേഹപ്രഭ, സ്‌കൂള്‍ ലീഡര്‍ നിവേദ് എന്നിവര്‍ മറുപടിപ്രസംഗം നടത്തി. പ്രധാനധ്യാപിക ടി.വി. ശാന്ത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി. ആദര്‍ശ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story