Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകച്ചവടസ്​ഥാപനങ്ങളുടെ...

കച്ചവടസ്​ഥാപനങ്ങളുടെ ലൈസൻസ്​ അദാലത്​ 23ന്

text_fields
bookmark_border
കോഴിക്കോട്: 2017-18 വർഷത്തിൽ കച്ചവടസ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കാത്തവർക്ക് ജനുവരി 23ന് അഴിയൂർ ഗ്രാമപഞ്ചായത്തിൽ നടത്തുന്ന അദാലത്തിൽ ലൈസൻസ് പുതുക്കുകയും പുതുതായി എടുക്കുകയും ചെയ്യാം. ഇതിനുള്ള അപേക്ഷ ജനുവരി 20ന് മുമ്പ് പഞ്ചായത്തിൽ നൽകണം. അപേക്ഷയോടൊപ്പം 2016--17 ൽ അടച്ച ലൈസൻസി​െൻറയും തൊഴിൽനികുതിയുടെയും രസീതും 2017-18 ൽ അടച്ച കെട്ടിടനികുതിയുടെ രസീതും ഹാജരാക്കണം. പുതുതായി ലൈസൻസ് എടുക്കുന്നവർ കെട്ടിട ഉടമയുടെ 200 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ കച്ചീട്ടോ സമ്മതപത്രമോ 2017--18 ൽ അടച്ച കെട്ടിടനികുതിയുടെ രസീതും കൂടെ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story