Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകലാപൂരത്തിലെ...

കലാപൂരത്തിലെ താരങ്ങൾക്ക് കോഴിക്കോടിെൻറ സ്വീകരണം

text_fields
bookmark_border
കോഴിക്കോട്: കൗമാര കലാകിരീടം 12ാം തവണയും കോഴിക്കോട്ടെത്തിച്ച പ്രതിഭകൾക്ക് നാടി​െൻറ ഉജ്ജ്വല സ്വീകരണം. തൃശൂരിലെ കലോത്സവത്തില്‍ ജില്ലയെ പ്രതിനിധീകരിച്ച് വിജയികളായ കുട്ടികള്‍ക്ക് കോര്‍പറേഷനും ജില്ലപഞ്ചായത്തും വിദ്യാഭ്യാസവകുപ്പും ചേര്‍ന്നാണ് സ്വീകരണം നല്‍കിയത്. മികച്ച പ്രകടനത്തിലൂടെ ജില്ലയുടെ അഭിമാനമായ 887 കുട്ടികൾക്കും ഏഴ് സ്‌കൂളുകള്‍ക്കും ഉപഹാരം സമ്മാനിച്ചു. ടാഗോർഹാളിൽ നടന്ന പരിപാടി മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലപഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു. കോര്‍പറേഷന്‍ സെക്രട്ടറി മൃണ്‍മയി ജോഷി മുഖ്യാതിഥിയായിരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കലാപരമായ കഴിവുകളുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കാൻ 'ഞമ്മളെ കുട്ടി' എന്ന പദ്ധതി നടപ്പാക്കുമെന്ന് ഡി.ഡി.ഇ ഇ.കെ. സുരേഷ്കുമാർ പറഞ്ഞു. ഓരോ ഉപജില്ലയില്‍ നിന്നും തിരഞ്ഞെടുക്കുന്ന ഏഴോ എട്ടോ കുട്ടികളാണ് പദ്ധതിയുടെ ഭാഗമാവുക. കലാപ്രകടനങ്ങള്‍ക്കാവശ്യമായ വസ്ത്രങ്ങളും ഉപകരണങ്ങളും വാങ്ങാന്‍ പോലും ശേഷിയില്ലാത്ത കുട്ടികള്‍ ഉണ്ടെന്ന തിരിച്ചറിവിനെതുടര്‍ന്നാണ് പദ്ധതി തുടങ്ങുന്നത്. സ്‌കൂളുകളില്‍ നിന്ന് കുട്ടികളെ കണ്ടെത്തി സ്‌പോൺസര്‍മാരിലൂടെ അവര്‍ക്കാവശ്യമായ സൗകര്യമൊരുക്കുകയാണ് ലക്ഷ്യം. ജില്ലയിലാകെ 150 കുട്ടികള്‍ക്കെങ്കിലും സഹായമെത്തിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക്, ജില്ലപഞ്ചായത്ത് വൈസ് പ്രസിഡൻറ് റീന മുണ്ടേങ്ങാട്ട്, കൗണ്‍സിലര്‍മാരായ എം. രാധാകൃഷ്ണൻ, കെ.വി. ബാബുരാജ്, എം.സി. അനില്‍കുമാർ, ടി.വി. ലളിതപ്രഭ, പി. കിഷന്‍ ചന്ദ്, നമ്പിടി നാരായണൻ, ജില്ലപഞ്ചായത്തംഗം അഹമ്മദ് പുന്നക്കൽ, എ.ഇ.ഒ സി. ജനാര്‍ദനന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story