Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിടപറഞ്ഞത്​ കോളിളക്കം ...

വിടപറഞ്ഞത്​ കോളിളക്കം സൃഷ്​ടിച്ച കേസുകളുടെ അഭിഭാഷകൻ

text_fields
bookmark_border
കോഴിക്കോട്: സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളിൽ നിർണായക വാദങ്ങൾ നടത്തിയ അഭിഭാഷകനാണ് ബുധനാഴ്ച വിടപറഞ്ഞ കെ.പി. ദാമോദരൻ നമ്പ്യാർ. ടി.പി. ചന്ദ്രശേഖരൻ വധം, നാദാപുരം അമ്പലത്ത് കുളങ്ങര കുമാരൻ വധം, തെരുവമ്പറമ്പ് മാനഭംഗം തുടങ്ങി നിരവധി കേസുകളിൽ പ്രതിഭാഗം അഭിഭാഷകനായിരുന്നു. ചേലേമ്പ്ര ഗ്രാമീൺ ബാങ്ക് കവർച്ചക്കേസ്, വയനാട് ചുരത്തിൽ റിസോർട്ട് ഉടമ അബ്ദുൽ കരീമിനെ വധിച്ച കേസ് തുടങ്ങി നിരവധി സംഭവങ്ങളിൽ സ്െപഷൽ പ്രോസിക്യൂട്ടറുമായിരുന്നു. തെരഞ്ഞെടുപ്പ് കേസുകളിൽ മിക്കവയിലും ഇടതുപക്ഷത്തിനായി ഹാജരാവാറുള്ളത് നമ്പ്യാരായിരുന്നു. മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ ബന്ധുവായ ഇൗ കണ്ണൂരുകാരൻ 1959ൽ കോഴിക്കോെട്ടത്തുന്നത് പ്രമുഖ അഭിഭാഷകൻ കുഞ്ഞിരാമമേനോ​െൻറ കീഴിൽ പ്രാക്ടിസ് ചെയ്യാനായിരുന്നു. പിന്നീട് കുഞ്ഞിരാമമേനോ​െൻറ പേരുകേട്ട ശിഷ്യൻ പി.െക. കുഞ്ഞിരാമ പൊതുവാളിനൊപ്പം അശോകപുരത്തിന് സമീപം പ്രാക്ടിസ് തുടർന്നു. എന്നും ഇടതുപക്ഷ സഹയാത്രികനായിരുന്നു ഇൗ അവിവാഹിതൻ.
Show Full Article
TAGS:LOCAL NEWS 
Next Story