Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസീറോ വേസ്​റ്റ്​...

സീറോ വേസ്​റ്റ്​ വട്ടപ്പൂജ്യമാവാതിരിക്കാൻ കലക്ടറുടെ ഉത്തരവ്: ഫെബ്രുവരി 15ന് മുമ്പ് മാലിന്യശേഖരണം ആരംഭിക്കണം

text_fields
bookmark_border
കോഴിക്കോട്: ജനുവരി ഒന്നിന് തുടങ്ങേണ്ടിയിരുന്ന മാലിന്യ നിർമാർജന പദ്ധതിയായ സീറോ വേസ്റ്റ് കോഴിക്കോടി​െൻറ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ല കലക്ടറുടെ ഉത്തരവ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഫെബ്രുവരി 15ന് മുമ്പ് ഹരിതകർമ സേനകൾ മുഖേന അജൈവ മാലിന്യ ശേഖരണം ആരംഭിക്കണമെന്നാണ് കലക്ടർ യു.വി. ജോസ് ഉത്തരവിട്ടത്. ഇതിന് ആവശ്യമായ നടപടി കൈക്കൊള്ളാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഉത്തരവിലുണ്ട്. മാലിന്യ നിർമാർജനത്തി​െൻറ അപര്യാപ്തത മൂലം ജില്ലയിൽ കഴിഞ്ഞവർഷം അനിയന്ത്രിതമായി പകർച്ചവ്യാധികൾ വർധിച്ചതോടെയാണ് 2005 ലെ ദുരന്തനിവാരണ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ ചേർത്താണ് കലക്ടർ ഉത്തരവിറക്കിയത്. ജില്ലയെ സമ്പൂർണ മാലിന്യമുക്തമാക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി ആവിഷ്കരിച്ചത്. ഇതിനായി മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മാലിന്യ ശേഖരണത്തിന് കേന്ദ്രങ്ങൾ ആരംഭിക്കണമെന്നും നിർദേശിച്ചിരുന്നു. കുടുംബശ്രീ അംഗങ്ങളെ ഉൾപ്പെടുത്തി രൂപവത്കരിച്ച ഹരിതകർമ സേനയിലൂടെ അജൈവ മാലിന്യം ശേഖരിച്ച് പുനരുപയോഗത്തിനും പുനഃചംക്രമണത്തിനും വിധേയമാക്കുകയും ജൈവ മാലിന്യം േസ്രാതസ്സിൽതന്നെ സംസ്കരിക്കാൻ േപ്രരിപ്പിക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. അജൈവ മാലിന്യം മുഴുവൻ വീടുകളിൽനിന്നും കടകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ശേഖരിക്കുകയും ശാസ്ത്രീയമായി വേർതിരിക്കുകയും സംസ്കരിക്കുകയും ചെയ്യും. ജനുവരി ഒന്നു മുതൽ അജൈവമാലിന്യ ശേഖരണം ആരംഭിക്കാൻ നിശ്ചയിച്ചിരുന്നുവെങ്കിലും ഭൂമി ലഭ്യമല്ലെന്ന കാരണങ്ങളാലും മറ്റും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇതിന് സാധിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ജില്ല ഭരണകൂടത്തി​െൻറ പുതിയ ഉത്തരവ്. മാലിന്യ സംഭരണ കേന്ദ്രങ്ങൾ ആരംഭിച്ചിട്ടില്ലാത്ത സ്ഥാപനങ്ങൾ ഏതെങ്കിലും കെട്ടിടമോ മറ്റു താൽക്കാലിക സംവിധാനമോ ഉപയോഗിച്ച് പദ്ധതിക്ക് തുടക്കം കുറിക്കണമെന്നും നിർദേശമുണ്ട്. ഉത്തരവിനാധാരം ആരോഗ്യവകുപ്പ് റിപ്പോർട്ട് കോഴിക്കോട്: സീറോ വേസ്റ്റ് കോഴിക്കോട് പദ്ധതി ത്വരിതഗതിയിൽ നടപ്പാക്കാൻ കലക്ടർ ഉത്തരവിട്ടത് ആരോഗ്യവകുപ്പി​െൻറ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ. ജില്ലയിൽ ഖര മാലിന്യത്തി​െൻറ അനിയന്ത്രിതമായ വർധനവും മാലിന്യ സംസ്കരണത്തിലെ അപര്യാപ്തതയുംമൂലം ജലസ്രോതസ്സുകളും പൊതുസ്ഥലങ്ങളും പറമ്പുകളും മലിനപ്പെടുന്നുണ്ടെന്നും ഇത് പകർച്ചവ്യാധികൾ അനിയന്ത്രിതമായി വർധിക്കുന്നതിന് പ്രധാന കാരണമായി മാറുന്നുണ്ടെന്നും ജില്ല മെഡിക്കൽ ഓഫിസർ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. 2017ൽ ജില്ലയിൽ ഭീതി ജനകമാംവിധം ഡെങ്കിപ്പനി (1354), എച്ച്.വൺ.എൻ.വൺ (1461), കോളറ (അഞ്ച്), മലേറിയ (179), ഹെപറ്റെറ്റിസ് ബി (98) പനി തുടങ്ങിയ പകർച്ചവ്യാധികൾ പടർന്നു പിടിച്ചിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story