Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎൽ.ഡി.എഫ് സർക്കാർ...

എൽ.ഡി.എഫ് സർക്കാർ ഭൂമികവർച്ചക്കാരോടൊപ്പം ^ഹമീദ് വാണിയമ്പലം

text_fields
bookmark_border
എൽ.ഡി.എഫ് സർക്കാർ ഭൂമികവർച്ചക്കാരോടൊപ്പം -ഹമീദ് വാണിയമ്പലം കോഴിക്കോട്: അഞ്ചരലക്ഷം ഏക്കർ സർക്കാർ ഭൂമി കവർന്നെടുത്ത ഹാരിസണി​െൻറയും ടാറ്റയുടെയും ഒപ്പമാണ് ഇടതുസർക്കാെറന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം പറഞ്ഞു. വെൽഫെയർ പാർട്ടി ജില്ലകമ്മിറ്റി കലക്ടേററ്റിനുമുന്നിൽ നടത്തിയ ഭൂസമരധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ നിയമവും കാറ്റിൽപറത്തി പൊതുസ്വത്ത് ൈകയടക്കിയ ഭൂമാഫിയ സർക്കാർതണലിലാണ് വിലസുന്നത്. സർക്കാർ കണ്ടെത്തിയ മൂന്നരലക്ഷം ഭൂരഹിതർ ഒരുതുണ്ട് ഭൂമിയില്ലാതെ തെരുവുകളിൽ അഭയാർഥിജീവിതം നയിക്കുമ്പോൾ ദലിത്, ആദിവാസികളെയും ഭൂരഹിതരെയും നിരന്തരമായി വഞ്ചിക്കുകയാണ് സർക്കാർ. സ്വദേശ, വിദേശ കോർപറേറ്റുകളുടെയും കുത്തകകളുടെയും കൈവശമുള്ള ഭൂമി തിരിച്ചുപിടിക്കാൻ ശിപാർശ ചെയ്ത രാജമാണിക്യം റിപ്പോർട്ട് നടപ്പാക്കി ഭൂരഹിതർക്ക് ഭൂമി നൽകാൻ തയാറാവുന്നില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലപ്രസിഡൻറ് അസ്ലം ചെറുവാടി അധ്യക്ഷത വഹിച്ചു. സതീഷ് പാറന്നൂർ, എ.പി. വേലായുധൻ, ടി.കെ. മാധവൻ, സുബൈദ കക്കോടി, ശശീന്ദ്രൻ ബപ്പൻകാട്, മുസ്തഫ പാലാഴി എന്നിവർ സംസാരിച്ചു. എരഞ്ഞിപ്പാലത്തുനിന്ന് ആരംഭിച്ച പ്രകടനത്തിന് പി.സി. മുഹമ്മദ്കുട്ടി, എ.എം. അബ്ദുൽ മജീദ്, എഫ്.എം. അബ്ദുല്ല, മാഹിൻ നെരോത്ത്, വാസു പള്ളിപ്പൊയിൽ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story