Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightക്ഷേത്രമഹോത്സവത്തിന്...

ക്ഷേത്രമഹോത്സവത്തിന് കൊടിയേറി

text_fields
bookmark_border
പേരാമ്പ്ര: കൂത്താളി കമ്മോത്ത് മഹാവിഷ്ണുക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കെ. മാധവന്‍ ഭട്ടതിരി മുഖ്യകാർമികത്വം വഹിച്ചു. മേപ്പയില്‍ രാധാകൃഷ്ണന്‍ ആധ്യാത്മിക പ്രഭാഷണം നടത്തി. വ്യാഴാഴ്ച നടക്കുന്ന സാംസ്കാരിക സമ്മേളനം കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. അസ്സന്‍കുട്ടി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരെ ആദരിക്കും. 20ന് എഴുന്നള്ളത്ത്. 21ന് കരിമരുന്നുപ്രയോഗം. 22ന് ഉത്സവം സമാപിക്കും എ.കെ. ബാലകൃഷ്ണന്‍ നായർ, എന്‍.പി. ബാലന്‍ നായർ, എം. നാരായണന്‍ എന്നിവര്‍ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. സോളാര്‍ റാന്തല്‍ വിതരണം പേരാമ്പ്ര: സത്‌വ എന്‍വയണ്‍മ​െൻറല്‍ ഓര്‍ഗനൈസേഷന്‍ സബ്‌സിഡി നിരക്കില്‍ സോളാര്‍ എൽ.ഇ.ഡി റാന്തല്‍ വിതരണം ചെയ്യുന്നു. വിദ്യാർഥികള്‍ക്ക് എൽ.ഇ.ഡി ടേബിള്‍ ലാമ്പ് സൗജന്യ നിരക്കിലും വിതരണം ചെയ്യും. ഫോൺ: 8086573092.
Show Full Article
TAGS:LOCAL NEWS 
Next Story