Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരസ്യ...

പരസ്യ മദ്യപാനത്തിനെതിരെ ജനകീയ കൂട്ടായ്മ

text_fields
bookmark_border
ഉള്ള്യേരി: ഉള്ള്യേരി 19ലും പരിസരപ്രദേശങ്ങളിലും വര്‍ധിച്ചുവരുന്ന പരസ്യമദ്യപാനത്തിനും അനധികൃത മദ്യവില്‍പനക്കുമെതിരെ പഞ്ചായത്ത് വിമുക്തി പദ്ധതിയുടെ ഭാഗമായി ജനകീയ കൂട്ടായ്മ നടത്തി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ സി.കെ. രാമന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ബിന്ദു കളരിയുള്ളതില്‍, അസിസ്റ്റൻറ് എക്സൈസ് ഇന്‍സ്പെക്ടര്‍ വി.പി. സുധാകരൻ, സിവില്‍ എക്സൈസ് ഓഫിസര്‍ ടി. ഷിജു, കെ. ഇമ്പിച്ചി മമ്മി, എ.സി. മാധവന്‍ നമ്പ്യാർ, കെ.വി. അബ്ദുല്‍ മജീദ്‌, കെ.കെ. ഷിബു, എം.വി. അരവിന്ദൻ, കെ.വി. ബ്രജേഷ് കുമാർ, വി.എം. രാജലക്ഷ്മി, പുതിയോട്ടില്‍ വനജ, എൻ.പി. ബാബു എന്നിവര്‍ സംസാരിച്ചു. കോൺഗ്രസ് സമ്മേളനം ഉള്ള്യേരി: നടുവണ്ണൂർ, ഉള്ള്യേരി മണ്ഡലം കോൺഗ്രസ് സമ്പൂര്‍ണ സമ്മേളനം ഫെബ്രുവരി 10, 11 തീയതികളില്‍ നടക്കും. കര്‍ഷകസംഗമം, വിദ്യാര്‍ഥി റാലി, വനിതാസംഗമം, കായിക മത്സരങ്ങള്‍ തുടങ്ങിയവ നടക്കും. സ്വാഗതസംഘം രൂപവത്കരണ യോഗം എം.കെ. രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു. സതീഷ്‌ കന്നൂര്‍ അധ്യക്ഷത വഹിച്ചു. എടാടത്ത് രാഘവൻ, ജെ.ജെ. പോൾ, ടി. ഗണേഷ് ബാബു, മേനാച്ചേരി ശ്രീധരക്കുറുപ്പ്, ഷമീര്‍ നളന്ദ, സുനില്‍കുമാര്‍ കാവിടുക്കില്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story