Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകക്കയം തോണിക്കടവ്​...

കക്കയം തോണിക്കടവ്​ ടൂറിസം പദ്ധതിക്ക്​ പുതുജീവൻ

text_fields
bookmark_border
*2.57 കോടിയുടെ പുതുക്കിയ അടങ്കലിന് ഭരണാനുമതി ബാലുശ്ശേരി: . 2.57 േകാടിയുടെ പുതുക്കിയ അടങ്കലിന് ഭരണാനുമതി ലഭിച്ചു. കക്കയം റിസർവോയർ തീരത്ത് തോണിക്കടവ് 40 ഏക്കർ കുന്ന് കേന്ദ്രമായി ടൂറിസം പദ്ധതി പ്രവർത്തനങ്ങൾക്ക് 2014 ഏപ്രിലിലാണ് തുടങ്ങിയത്. ഒന്നാംഘട്ട സൗന്ദര്യവത്കരണ പ്രവൃത്തികൾക്കായി 1.91 കോടിയാണ് അനുവദിച്ചിരുന്നത്. ഒന്നാംഘട്ട പ്രവർത്തനം പാതിവഴിയിലായപ്പോഴേക്കും ഫണ്ടി​െൻറ അപര്യാപ്തതമൂലം പ്രവൃത്തികൾ നിലച്ചിരുന്നു. രണ്ടു വർഷത്തോളമായി ഇൗ അവസ്ഥ തുടരുന്നു. കുട്ടികളുടെ പാർക്ക്, വാച്ച്ടവർ, ബോട്ടിങ്, ആംഫി തിയറ്റർ, കഫറ്റീരിയ, റെയിൻ ഷെൽട്ടർ എന്നിവയുടെ നിർമാണമായിരുന്നു ഒന്നാംഘട്ടത്തിൽ ലക്ഷ്യമിട്ടിരുന്നത്. ഇതിൽ ബോട്ടുജെട്ടി, റെയിൽ ഷെൽട്ടറുകൾ, ടോയ്ലറ്റ്, ടിക്കറ്റ് കൗണ്ടർ, ചുറ്റുമതിൽ നിർമാണം എന്നിവ മാത്രമാണ് നടന്നത്. കുന്നിലേക്കുള്ള റോഡി​െൻറ പണിയും പാതിവഴിയിലാണ്. മുമ്പത്തെ അടങ്കൽ എസ്റ്റിമേറ്റിൽ എല്ലാ കാര്യങ്ങളും ഉൾപ്പെട്ടിട്ടില്ലാത്തതിനാലാണ് പുതുക്കിയ അടങ്കൽ എസ്റ്റിമേറ്റ് തയാറാക്കേണ്ടിവന്നത്. കക്കയം റിസർവോയറി​െൻറ ഭാഗമായ കരിയാത്തുംപാറക്കു സമീപം ഇറിഗേഷൻ വകുപ്പി​െൻറ സ്ഥലത്താണ് തോണിക്കടവ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിപ്രവർത്തനം എത്രയുംവേഗം പൂർത്തിയാക്കാനായി വിശദമായ േപ്രാജക്ട് റിപ്പോർട്ട് സമർപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പദ്ധതിക്ക് ഇറിഗേഷൻ വകുപ്പി​െൻറയും ടൂറിസം വകുപ്പി​െൻറയും ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്. വാച്ച്ടവർ, ബോട്ടുജെട്ടി, റെയിൽ ഷെൽട്ടർ എന്നിവ ഉൾപ്പെടെയുള്ള പ്രവൃത്തികൾ നടത്താൻ റിസർവോയർ തീരത്തെ അഞ്ഞൂറോളം അക്കേഷ്യ മരങ്ങളും മുറിച്ചുമാറ്റേണ്ടതുണ്ട്. പകുതിയും മുറിച്ചുമാറ്റിയിട്ടുണ്ട്. പകരം പുതിയ തണൽ മരങ്ങൾ വെച്ചുപിടിപ്പിക്കും. വിനോദസഞ്ചാരികൾക്ക് വിപുലമായ സൗകര്യമൊരുക്കി വികസിപ്പിക്കാൻ ഏറെ സാധ്യതയുള്ള പ്രകൃതിരമണീയമായ സ്ഥലങ്ങളാണ് തോണിക്കടവും കരിയാത്തൻപാറയും. പദ്ധതിപ്രവർത്തനം ഉൗർജിതമായി നടപ്പാക്കുന്നതിനും പഠിക്കുന്നതിനുമായി ജനപ്രതിനിധികളും ഉദ്യോഗസ്ഥസംഘവും സ്ഥലം സന്ദർശിച്ചു. പുരുഷൻ കടലുണ്ടി എം.എൽ.എ, ടൂറിസം വകുപ്പ് ജോ. ഡയറക്ടർ അനിതകുമാരി, ഇറിഗേഷൻ എക്സി. എൻജിനീയർ കെ. രാമചന്ദ്രൻ, അസി. എക്സി. എൻജിനീയർ ഷാജി, പ്രോജക്ട് മാനേജർ സുധീഷ്, ഇസ്മായിൽ കുറുെമ്പായിൽ എന്നിവർ സംഘത്തോടൊപ്പമുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story