Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറഫിയെ സ്​നേഹിക്കുന്ന...

റഫിയെ സ്​നേഹിക്കുന്ന നഗരത്തിൽ പാട്ടുമായി വീണ്ടും മകൻ

text_fields
bookmark_border
കോഴിക്കോട്: മുഹമ്മദ് റഫിയുടെ പാട്ട് നെഞ്ചേറ്റുന്ന കോഴിക്കോട്ടുകാർക്ക് മുന്നിൽ ഒരിക്കൽക്കൂടി അദ്ദേഹത്തി​െൻറ മകൻ ഷാഹിദ് റഫി പാട്ടുമായി എത്തി. റഫിയുടെ ആരാധകനെപ്പറ്റിയുള്ള കല്ലായി എഫ്.എം എന്ന ചലച്ചിത്രത്തി​െൻറ പ്രചാരഭാഗമായാണ് ടാഗോർ ഹാളിൽ 'ആൻ ഇൗവനിങ് ഇൻ കാലിക്കറ്റ്'സംഗീതസന്ധ്യ സംഘടിപ്പിച്ചത്. ഭൂമിയിൽ റഫിയെ ഇത്രമേൽ സ്േനഹിക്കുന്നവർ കോഴിക്കോട്ടുകാരല്ലാതെ മറ്റാരുമില്ലെന്ന് ഷാഹിദ് പറഞ്ഞു. 'ദിൽക്ക സുന സാസ് തരാനെ' എന്ന പാട്ട് സ്നേഹനിർബന്ധത്തിന് വഴങ്ങി റഫിയെ പോലെ മകൻ പാടിയപ്പോൾ സദസ്സ് ആത്മനിർവൃതിയിലായി. തുടർന്ന് ഡോ. കെ.എസ്. ഹരിശങ്കർ ഗാനമേള നയിച്ചു. ഐസാ മോക്ക ഫിർക്കെ, ചാഹുംഗ മേം തുജേ... തുടങ്ങിയവയും അദ്ദേഹം പാടി. സംഗീത സംവിധായകൻ രമേഷ് നാരായണ​െൻറ മകൾ മധുശ്രീയും പാടി. കല്ലായി എഫ്.എം സിനിമയുടെ സംവിധായകൻ വിനീഷ് മില്ലേനിയം, മാധവൻ നായർ, പി.വി. ഗംഗാധരൻ, കമാൽ വരദൂർ, പി. പ്രകാശൻ, നിർമാതാവ് സന്തോഷ്കുമാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story