Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമലയാള...

മലയാള സിനിമയെക്കുറിച്ചാലോചിക്കുമ്പോൾ പ്രഥമഗണനീയനായി പ്രേംനസീറുണ്ട് ^യു.എ. ഖാദർ

text_fields
bookmark_border
മലയാള സിനിമയെക്കുറിച്ചാലോചിക്കുമ്പോൾ പ്രഥമഗണനീയനായി പ്രേംനസീറുണ്ട് -യു.എ. ഖാദർ കോഴിക്കോട്: ലോകത്തെവിടെയുമുള്ള മലയാളികൾ മലയാള സിനിമയെക്കുറിച്ചാലോചിക്കുമ്പോൾ പ്രഥമഗണനീയനായി പ്രേംനസീർ എത്തുെമന്ന് യു.എ. ഖാദർ. പ്രേംനസീർ സാംസ്കാരികവേദിയുടെ പുരസ്കാരം പൂവച്ചൽ ഖാദറിന് നൽകുന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അബ്ദുൽ ഖാദർ എന്ന യഥാർഥപേരുള്ള നസീറി​െൻറ പേരിൽ ഏർപ്പെടുത്തിയ പുരസ്കാരം മറ്റൊരു അബ്ദുൽ ഖാദറായ പൂവച്ചൽ ഖാദറിന് നൽകുന്ന പരിപാടി ഉദ്ഘാടനം ചെയ്യാൻ അബ്ദുൽ ഖാദർ എന്നുപേരുള്ള തനിക്ക് അവസരം കിട്ടിയതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രേംനസീർ പുരസ്കാരം പൂവച്ചൽ ഖാദറിന് പി.വി. ഗംഗാധരൻ സമ്മാനിച്ചു. ശാന്താദേവി പുരസ്കാരം നേടിയ രാജൻ തടായിലിനെ ആദരിച്ചു. സാംസ്കാരികവേദി പ്രസിഡൻറ് കെ.വി. സുബൈർ അധ്യക്ഷത വഹിച്ചു. കാനേഷ് പൂനൂര്, എം. രാജൻ, ആർ. തങ്കരാജ്, എം.എ. മുഹമ്മദ് അഷ്റഫ്, ടി.വി. അശ്വതി, വി.പി. അശോകൻ എന്നിവർ സംസാരിച്ചു. എസ്. രഘുനാഥ് സ്വാഗതവും പി. ഷാജി നന്ദിയും പറഞ്ഞു. തുടർന്ന് കെ.വി. സുബൈർ, തീർഥ, സതീശൻ എന്നിവരുടെ നേതൃത്വത്തിൽ സംഗീതസന്ധ്യ അരങ്ങേറി.
Show Full Article
TAGS:LOCAL NEWS 
Next Story