Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right​ൈഫ്ല ഹിന്ദ്​ എന്ന...

​ൈഫ്ല ഹിന്ദ്​ എന്ന വ്യാപാരനാമം അൽഹിന്ദ്​ ടൂർസി​േൻറതെന്ന്​ ഉത്തരവ്​​

text_fields
bookmark_border
കോഴിക്കോട്: ൈഫ്ല ഹിന്ദ് എന്ന വ്യാപാരനാമം കോഴിക്കോെട്ട അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിന് അവകാശപ്പെട്ടതാണെന്ന് കോടതി വിധി. കോഴിക്കോട്ട് മറ്റൊരു ട്രാവൽ ഏജൻസി പേര് ഉപയോഗിക്കുന്നുവെന്ന് കാണിച്ച് അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് പ്രൈവറ്റ് ലിമിറ്റഡ് നൽകിയ പരാതിയിലാണ് രണ്ടാം അഡീഷനൽ ജില്ല കോടതിയുടെ വിധി. മാവൂർ റോഡിൽ അസ്മാ ടവറിന് എതിർവശം പ്രവർത്തിക്കുന്ന സ്ഥാപനം ൈഫ്ല ഹിന്ദ് എന്ന പേര് ഉപയോഗിക്കുന്നതാണ് ശാശ്വതമായി നിരോധിച്ചത്. എതിർ കക്ഷികൾ അന്യായമായി പേര് ഉപയോഗിച്ച് ഉപഭോക്താക്കളെ കബളിപ്പിക്കുന്നുവെന്ന് കാണിച്ചായിരുന്നു ഹരജി. അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിനുവേണ്ടി അഡ്വ. എം.എസ്. സജി, അഡ്വ. ഷിജിൻ സ്കറിയ എന്നിവർ ഹാജരായി.
Show Full Article
TAGS:LOCAL NEWS 
Next Story