Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗ്രീൻ ക്ലീൻ...

ഗ്രീൻ ക്ലീൻ കോഴിക്കോട്: വൃക്ഷത്തൈ പരിപാലന മത്സരത്തിന്​ മൊബൈൽആപ്

text_fields
bookmark_border
കോഴിക്കോട്: ഹരിതകേരളം -ഗ്രീൻക്ലീൻ കോഴിക്കോട് പദ്ധതിയുടെ ഭാഗമായി ജില്ല പഞ്ചായത്ത്, കുടുംബശ്രീ, എൻ.എസ്.എസ്, ജി.സി.ഇ.എം ഫൗണ്ടേഷൻ എന്നിവ സംയുക്തമായി നടപ്പാക്കുന്ന ഹരിതപുരസ്കാരം വൃക്ഷത്തൈ പരിപാലന മത്സരത്തിന് മൊബൈൽ ആപ് പുറത്തിറക്കും. കഴിഞ്ഞ ജൂൺ അഞ്ചിന് നട്ട വൃക്ഷത്തൈകെള കളപറിച്ച് വൃത്തിയാക്കി നനച്ച് ഫോട്ടോ എടുത്ത് www.GreenCleanEarth.org എന്ന വെബ്സൈറ്റിൽ അപ്ലോഡ് ചെയ്താൽ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നവർക്ക് സമ്മാനങ്ങൾ നൽകുന്ന പദ്ധതിയാണിത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് കാർ, ബൈക്ക്, സ്വർണനാണയങ്ങൾ, പഠനോപകരണങ്ങൾ മുതലായ സമ്മാനങ്ങളും മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിദ്യാലയങ്ങൾക്ക് അന്താരാഷ്ട്രനിലവാരത്തിൽ എത്താനുള്ള സ്മാർട്ട് ക്ലാസ് റൂം, മാലിന്യസംസ്കരണസംവിധാനങ്ങൾ, കുടിവെള്ളശുചീകരണപദ്ധതികൾ തുടങ്ങിയവയും ഹരിതപുരസ്കാരവും നൽകും. പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും മത്സരത്തിൽ പങ്കെടുക്കാം. പദ്ധതികളുടെ വിശദാംശങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. മൊബൈൽ ആപ് ഉദ്ഘാടനവും പദ്ധതി വിശദീകരണവും ജനുവരി 18ന് രാവിലെ 9.30ന് മലബാർ ക്രിസ്ത്യൻ കോളജിൽ നടക്കും. ഫോൺ: 9645119474. ബാങ്കിങ്മേഖലയിൽ 200 ഒഴിവുകൾ: മിനി തൊഴിൽമേള 18ന് കോഴിക്കോട്: ജില്ല എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചി​െൻറ ഭാഗമായുള്ള എംപ്ലോയബിലിറ്റി സ​െൻററിൽ തൊഴിൽമേള നടക്കും. 200 ഓളം ഒഴിവുകൾ ബാങ്കിങ് മേഖലയിലും 50 ഓളം ഒഴിവുകൾ അക്കൗണ്ടിങ്, സെയിൽസ് മേഖലകളിലും ഉണ്ട്. പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം ഉള്ള കുറഞ്ഞത് ആറു മാസം പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. ജനുവരി 18 ന് രാവിലെ പത്തിനാണ് അഭിമുഖം. താൽപര്യമുള്ള 30 വയസ്സിൽ താഴെയുള്ള ഉദ്യോഗാർഥികൾക്ക് കോഴിക്കോട് സിവിൽ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സ​െൻററിൽ നേരിട്ട് വന്ന് 250 രൂപയോടൊപ്പം ആധാർ കാർഡി​െൻറ പകർപ്പ് നൽകി രജിസ്റ്റർ ചെയ്യാം. ഫോൺ: 0495 2370178, 0495 2370176.
Show Full Article
TAGS:LOCAL NEWS 
Next Story