Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജില്ല പദ്ധതി...

ജില്ല പദ്ധതി രൂപവത്​കരണം: വികസന സെമിനാർ

text_fields
bookmark_border
കോഴിക്കോട്: ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിടുന്ന ജില്ല പദ്ധതി രൂപവത്കരണം സംബന്ധിച്ച വികസന സെമിനാർ ജില്ല ആസൂത്രണ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്നു. മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ല ആസൂത്രണ സമിതി ചെയർമാൻ കൂടിയായ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു. കരട് പദ്ധതി രൂപരേഖ പുരുഷൻ കടലുണ്ടി എം.എൽ.എ, കാരാട്ട് റസാഖ് എം.എൽ.എക്ക് നൽകി പ്രകാശനം ചെയ്തു. ജില്ല പ്ലാനിങ് ഓഫിസർ എം.എ. ഷീല പദ്ധതി വിശദീകരിച്ചു. ഡോ. എം.കെ. മുനീർ എം.എൽ.എ, ജില്ല കലക്ടർ യു.വി. ജോസ്, ഡെപ്യൂട്ടി മേയർ മീര ദർശക്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് റീന മുണ്ടേങ്ങാട്ട്, ജില്ല പ്ലാനിങ് ബോർഡ്് അംഗങ്ങളായ മുക്കം മുഹമ്മദ്, അഹമ്മദ് പുന്നക്കൽ, എ.എം. വേലായുധൻ, എം. രാധാകൃഷ്ണൻ, പ്രഫ. പി.ടി. അബ്ദുൽ ലത്തീഫ്, പ്രഫ. കെ. ശ്രീധരൻ, രജനി തടത്തിൽ, പി.കെ. ജോർജ്, സുജാത മനക്കൽ, ആർ. ബലറാം, ഭാനുമതി എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി പ്ലാനിങ് ഓഫിസർ ഡോ. ബാബു വർഗീസ് സ്വാഗതവും ഇ.പി. രത്നാകരൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story