Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനികുതി വെട്ടിപ്പ്:...

നികുതി വെട്ടിപ്പ്: ആർ.ടി.ഒ ഓഫിസ് ധർണ

text_fields
bookmark_border
കൊടുവള്ളി: നികുതി വെട്ടിപ്പ്‌ ‌ നടത്തി പുതുച്ചേരിയിൽ വാഹനം രജിസ്ട്രേഷൻ നടത്തിയ നഗരസഭയിലെ 27-ാം ഡിവിഷൻ കൗൺസിലർ കാരാട്ട് ഫൈസലിനെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് നഗരസഭ മുസ്ലിം ലീഗ് കമ്മിറ്റി കൊടുവള്ളി ജോയൻറ് ആർ.ടി.ഒ ഒാഫിസിന് മുന്നിൽ ധർണ നടത്തി. മണ്ഡലം മുസ്ലിം ലീഗ്‌ പ്രസിഡൻറ് വി.എം. ഉമ്മർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് വി.കെ. അബ്ദുഹാജി അധ്യക്ഷത വഹിച്ചു. കെ.കെ.എ. ഖാദർ, ടി.കെ. മുഹമ്മദ്‌, എ.പി. മജീദ്‌, വേളാട്ട്‌ അഹമ്മദ്‌, പി.സി. അഹമ്മദ്‌ ഹാജി, കെ.സി. മുഹമ്മദ്‌, വി.എ. റഹ്മാൻ, പി. മുഹമ്മദ്‌, എടകണ്ടി നാസർ, ടി.പി. നാസർ, ഷെരീഫ കണ്ണാടിപ്പൊയിൽ, വി.സി. നൂർജഹാൻ എന്നിവർ സംസാരിച്ചു. പൂനൂർ പുഴ സംരക്ഷണത്തിന് വഴിയൊരുങ്ങുന്നു കൊടുവള്ളി: പുഴയോരഭൂമി ൈകയേറ്റവും മാലിന്യംതള്ളലും കാരണം അനുദിനം നശിക്കുന്ന പൂനൂർ പുഴയുടെ സംരക്ഷണത്തിന് വഴിയൊരുങ്ങുന്നു. 45 മീറ്ററിലേറെ വീതിയും 60 കിലോമീറ്ററോളം നീളവുമുണ്ടായിരുന്ന പുഴ ഇന്ന് പലഭാഗത്തും വീതികുറഞ്ഞ് നീർച്ചാലായിരിക്കുകയാണ്. കഴിഞ്ഞ ദിവസം കലക്ടർ യു.വി. ജോസി​െൻറ അധ്യക്ഷതയിൽ ചേർന്ന റിവർ മാനേജ്മ​െൻറ് കമ്മിറ്റി യോഗം പൂനൂർ പുഴയുടെ അതിർത്തി നിർണയിച്ച് മരങ്ങൾ വെച്ചുപിടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി സർവേ സൂപ്രണ്ടിനെയും അഡീഷനൽ തഹസിൽദാറെയും ചുമതലപ്പെടുത്തി. അതിരുകൾ നിർണയിച്ച സ്ഥലങ്ങളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാൻ സോഷ്യൽ ഫോറസ്ട്രി വകുപ്പിന് വൃക്ഷത്തൈകൾ ലഭ്യമാക്കുമെന്നുമാണ് അറിയിച്ചത്. പുഴയോര ഭൂമി കയർഭൂവസ്ത്രമുപയോഗിച്ച് സംരക്ഷിക്കുന്നതിന് നടപടിയുണ്ടാവും. വേനൽച്ചൂട് കനക്കുംമുമ്പുതന്നെ പുഴയുടെ നീരൊഴുക്ക് കുറഞ്ഞത് ആശങ്കക്കിടയാക്കിയിട്ടുണ്ട്. പുഴയെ വീണ്ടെടുത്ത് സംരക്ഷിക്കാൻ പുഴയുടെ അതിർത്തി നിർണയിക്കാനാവശ്യമായ നടപടികൾ വേണമെന്ന ആവശ്യം ഏറെനാളുകളായി പുഴ സംരക്ഷണ, -പരിസ്ഥിതി പ്രവർത്തകർ ഉന്നയിക്കുന്നുണ്ട്. സേവ് പൂനൂർ പുഴ ഫോറവും പൂനൂർ പുഴ സംരക്ഷണ സമിതിയും പുഴ സർവേ നടത്തണമെന്നാവശ്യപ്പെട്ട് കലക്ടർ, റവന്യൂ മന്ത്രി ഉൾപ്പെടെയുള്ളവർക്ക് നിവേദനങ്ങൾ സമർപ്പിക്കുകയും, സർവേ ചെയ്യാൻ നടപടിയുണ്ടാവുമെന്നറിയിക്കുകയും ചെയ്തിരുന്നു. കലക്ടർ തന്നെ കഴിഞ്ഞ വർഷം പുഴയോര ൈകയേറ്റ സ്ഥലങ്ങൾ നേരിട്ടെത്തി പരിശോധിക്കുകയും നിജസ്ഥിതി മനസ്സിലാക്കുകയും ചെയ്തിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story