Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഫ്ലാറ്റ് നിർമാണം:...

ഫ്ലാറ്റ് നിർമാണം: കലക്​ടർ പരിശോധിച്ചു

text_fields
bookmark_border
ഫറോക്ക്: ഫ്ലാറ്റ് നിർമാണത്തിനായി അനധികൃതമായി മണ്ണ് നീക്കുന്നത് പരിശോധിക്കാൻ ഹൈകോടതി ഉത്തരവ്. ചന്തക്കടവ് ജനകീയ ആക്ഷൻ കമ്മിറ്റി നൽകിയ ഹരജിയിലാണ് ഉത്തരവ്. ജില്ല കലക്ടർ യു.വി. ജോസി​െൻറ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ചു. ചെങ്കുത്തായ പ്രദേശത്ത് 10 മീറ്റർ മുകളിൽ മണ്ണ് നീക്കി ൈപലിങ് ആരംഭിച്ചതോടെ സമീപത്തെ കിണറുകളിലെ ജലനിരപ്പ് താഴ്ന്ന് നിറംമാറ്റം സംഭവിച്ചു. രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന പ്രദേശത്ത് പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടർക്കുൾപ്പെടെ പരാതി നൽകിെയങ്കിലും നടപടി ഉണ്ടായില്ല. പിന്നീടാണ് ഹൈകോടതിയെ സമീപിച്ചത്. ഫോർട്ട് ഹിൽ റെസിഡൻറ് അസോസിയേഷൻ പ്രസിഡണ്ട് അസ്കർ കളത്തിങ്ങൽ, പ്രദീപ് കുമാർ കൂട്ടുങ്ങൽ, ജനകീയ ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ കെ. അജയ് ഘോഷ്, എം. സിറജ്, ലായിക് പൊറ്റമ്മൽ, കെ. പ്രവീൺ കുമാർ, ഹംസ തയ്യിൽ, എ. സുബ്രഹ്മണ്യൻ, സുഭീഷ് എന്നിവർ ഉദ്യോഗസ്ഥർക്ക് മുന്നിൽ ദുരിതങ്ങൾ വിവരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story