പരിപാടികൾ ഇന്ന്

05:05 AM
14/01/2018
വടകര കസ്റ്റംസ് റോഡ് ശാന്തിനികേതൻ ഓഡിറ്റോറിയം: ഖുർആൻ ക്ലാസ് -8.30 വടകര പണിക്കോട്ടി ഫ്ലഡ്ലിറ്റ് ഗ്രൗണ്ട്: ഏകദിന മിനി വോളിമേള- -3.30 മണിയൂർ മുതുവന: റോയൽ മുതുവന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം -തിരുവള്ളൂർ മുരളി -6.30 ചോമ്പാൽ ആത്മവിദ്യാസംഘം ഹാൾ: ആത്മവിദ്യാസംഘത്തി​െൻറ 101ാം വാർഷിക -ഉദ്ഘാടന സമ്മേളനം- -10.30 തിരുവള്ളൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ: പഞ്ചായത്തിൽ സോഷ്യൽ വർക്കിന് രജിസ്റ്റർ ചെയ്ത ബിരുദ വിദ്യാർഥികളുടെ യോഗം -9.00 വടകര ടൗൺ കത്തോലിക്ക ദേവാലയം: തിരുന്നാൾ മഹോത്സവം-കൊടിയേറ്റം- -9.15, ദിവ്യബലി, നൊവേന -9.30 വടകര പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ: കടത്തനാട് െറസിഡൻറ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം -4.00 ഇരിങ്ങണ്ണൂർ മഹാ ശിവക്ഷേത്രം: ശ്രീമദ് ഭാഗവത സപ്താഹയജ്ഞം-കലവറ നിറക്കൽ ഘോഷയാത്ര -4.00 സി.എം ആശുപത്രിയിലെ സമരം ഒത്തുതീർപ്പായി വടകര: സി.എം ആശുപത്രിയിൽ സംയുക്ത േട്രഡ് യൂനിയ​െൻറ നേതൃത്വത്തിൽ നടന്ന സമരം ഒത്തുതീർപ്പായതായി ഭാരവാഹികൾ വാർത്തക്കുറിപ്പിൽ അറിയിച്ചു. സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി എന്നീ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു സമരം. യൂനിയൻ ഉന്നയിച്ച ആവശ്യങ്ങളിൽ ജില്ല ലേബർ ഓഫിസർ മുമ്പാകെ കരാർ തയ്യാറാക്കി. മുഴുവൻ ജീവനക്കാർക്കും ഇടക്കാലാശ്വാസം നൽകാനും പുറത്താക്കിയ നഴ്സിങ് ജീവനക്കാരെ തിരിച്ചെടുക്കാനും വിരമിക്കുന്ന എക്സ്റേ ടെക്നീഷ്യന് ആനുകൂല്യം നൽകാനും തീരുമാനമായി. യൂനിയൻ ഉന്നയിച്ച മറ്റാവശ്യങ്ങൾ അടിയന്തര പ്രാധാന്യത്തോടെ അടുത്ത മാസം 11ന് മുമ്പ് ചർച്ച ചെയ്ത് തീരുമാനമെടുക്കും. ചർച്ചയിൽ മാനേജ്മ​െൻറിനെ പ്രതിനിധീകരിച്ച് ഡോ. കെ.കെ. അബ്ദുൽ സലാം, ഹാഷിം ചൈതന്യ, എൻ.കെ. കുഞ്ഞമ്മദ് എന്നിവർ പങ്കെടുത്തു. എ.കെ. ബാലൻ, കെ. വേണു, കെ.സി. സജീവൻ (സി.ഐ.ടി.യു), മടപ്പള്ളി മോഹനൻ, രഞ്ജിത്ത് കണ്ണോത്ത്, ഷാജി മന്തരത്തൂർ, പി.എം. വേലായുധൻ (ഐ.എൻ.ടി.യു.സി), സമീർ തണ്ടാൻകണ്ടി, രാജൻ രാഗേഷ് ഹോട്ടൽ, അജിത്ത് കണ്ണോത്ത്, കെ.ടി.കെ. സജീവൻ എന്നിവരും സംബന്ധിച്ചു.
Loading...
COMMENTS