Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഒാഖി ഫണ്ടുശേഖരണം;...

ഒാഖി ഫണ്ടുശേഖരണം; കെ.എസ്​.ആർ.ടി.സി ജീവനക്കാർ രണ്ടുതട്ടിൽ

text_fields
bookmark_border
കോഴിക്കോട്: ഒാഖി ദുരിതാശ്വാസ ഫണ്ടിലേക്ക് ജീവനക്കാരുടെ സംഭാവന നൽകുന്നതുമായി ബന്ധപ്പെട്ട് കെ.എസ്.ആർ.ടി.സി കോഴിക്കോട് ഡിപ്പോയിലെ ജീവനക്കാർ രണ്ടു തട്ടിൽ. ഒരു ദിവസത്തെ ശമ്പളമോ അല്ലെങ്കിൽ താൽപര്യമുള്ള തുകയോ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകണമെന്നായിരുന്നു സംസ്ഥാന സർക്കാർ നിർദേശം. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയും കെ.എസ്.ആർ.ടി.സി എം.ഡിയും നിർദേശം നൽകിയിരുന്നു. എല്ലാ അംഗീകൃത യൂനിയനുകളും ഒാഖി ഫണ്ടിലേക്ക് സംഭാവന നൽകാൻ അംഗങ്ങൾക്ക് വിവരം നൽകുകയും ചെയ്തു. എന്നാൽ, ജീവനക്കാർ സംഭാവന നൽകുന്നതിനെതിരെ ഒരു വിഭാഗം സംഘടിതമായി രംഗത്തുവരികയായിരുന്നു. പലരെയും ബന്ധപ്പെട്ട് ഫണ്ടു നൽകാത്തവരുടെ ലിസ്റ്റിൽ നിർബന്ധിപ്പിച്ച് പേരു ചേർക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. ഇതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയതായാണ് യൂനിയനുകൾ ആരോപിക്കുന്നത്. ഇതു കാരണം ഫണ്ടിലേക്ക് പ്രതീക്ഷിച്ച തുക എത്തിയില്ല. 500ഒാളം പേർ ജോലിെചയ്യുന്ന കോഴിക്കോട് ഡിപ്പോയിലും പാവങ്ങാട്ടുമായി വ്യാപക പ്രചാരണമാണ് നടന്നത്. സംഭാവന നൽകുന്നവരുടെ വിവരങ്ങൾ വ്യക്തിഗതമായി നൽകണമെന്നായിരുന്നു അധികൃതരുടെ നിർദേശം. ഇതും അട്ടിമറിക്കപ്പെട്ടു. ചിലർ ഒന്നിച്ച് ലിസ്റ്റ് ഉണ്ടാക്കി സമർപ്പിക്കുകയായിരുന്നു. കഴിഞ്ഞമാസം 23നു മുമ്പാണ് ലിസ്റ്റ് സമർപ്പിച്ചത്. ഇതു സംബന്ധിച്ച് ജീവനക്കാർക്കിടയിൽ അസ്വാരസ്യം പുകയുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story