Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരണ്ടര ലക്ഷം സഹിതം 12...

രണ്ടര ലക്ഷം സഹിതം 12 അംഗ ശീട്ടുകളി സംഘം പിടിയിൽ

text_fields
bookmark_border
കോഴിക്കോട്: റസ്റ്റാറൻറിൽ മുറിയെടുത്ത് പണംവെച്ച് ശീട്ടുകളിച്ച സംഘം പിടിയിൽ. പടനിലത്തിനടുത്തുള്ള പുഴയോരം റസ്റ്റാറൻറിൽ മുറിയെടുത്ത് പണംവെച്ച് ശീട്ടുകളിച്ച 12 പേരെയാണ് കുന്ദമംഗലം പൊലീസ് അറസ്റ്റുചെയ്തത്. ഇവരിൽനിന്ന് 2,68,300 രൂപ പിടിച്ചെടുത്തു. മുട്ടാഞ്ചേരി പരനിലത്ത് ഷുക്കൂർ, കുന്ദമംഗലം പതിനൊന്നാം മൈൽ അവ്വാത്തോട്ടിൽ അസീസ്, ചൂലാംവയൽ അമ്പലപ്പറമ്പിൽ മാമു, കൂമ്പാറ മൂത്തേലിയിൽ ഡോൺ, കുന്ദമംഗലം പുതിയറക്കൽ അനീഷ്കുമാർ, കുന്ദമംഗലം വെളുപ്പാൻ വീട്ടിൽ മുരളീധരൻ, മാനന്തവാടി അഞ്ചുകുന്ന് നൊച്ചിയിൽ ബഷീർ, കിഴക്കോത്ത്‌ പൂളക്കമണ്ണിൽ സന്തോഷ്‌കുമാർ, ബാലുശ്ശേരി വട്ടോളിബസാർ സ്വദേശി മനൂസ്, കിഴക്കോത്ത്‌ പൂളക്കമണ്ണിൽ സുരേഷ്, മാനിപുരം പുതുക്കിടി വീട്ടിൽ അഷറഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിൽ കുന്ദമംഗലം പൊലീസും ജില്ല പൊലീസ് മേധാവിയുടെ ആൻറി ഗുണ്ട സ്‌ക്വാഡും ചേർന്ന് പരിശോധന നടത്തുകയായിരുന്നു. കുന്ദമംഗലം സ്റ്റേഷനിലെ എസ്.ഐമാരായ പി. വിശ്വനാഥൻ, രാംജിത്ത്‌, എ.എസ്.ഐമാരായ പി. ബാബു, വേലായുധൻ, സിവിൽ പൊലീസ് ഓഫിസർമാരായ രജീഷ്, രഞ്ചുനാഥ്, സുബീഷ്, ആൻറി ഗുണ്ട സ്‌ക്വാഡ് അംഗങ്ങളായ നവീൻ, ജിനേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Show Full Article
TAGS:LOCAL NEWS 
Next Story