Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവയനാട് ബദൽ...

വയനാട് ബദൽ റോഡിനുവേണ്ടി ഊർജിത ശ്രമം

text_fields
bookmark_border
പേരാമ്പ്ര: വയനാട്ടിലേക്ക് ചുരമില്ലാത്ത ബദൽ റോഡായ പൂഴിത്തോട്-പടിഞ്ഞാറത്തറ യാഥാർഥ്യമാക്കാൻ ഊർജിത ശ്രമം. സ്ഥലം എം.എൽ.എയും മന്ത്രിയുമായ ടി.പി. രാമകൃഷ്ണനും കോഴിക്കോട് ജില്ല കലക്ടർ യു.വി. ജോസും 15 ന് വൈകീട്ട് മൂന്നുമണിക്ക് പൂഴിത്തോട് സന്ദർശിക്കുമെന്ന് ജനകീയസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പെരുവണ്ണാമൂഴിയിലും മന്ത്രിക്ക് സ്വീകരണം നൽകും. ഈ റോഡ് എട്ട് കിലോമീറ്റർ വനത്തിലൂടെയാണ് നിർമിക്കേണ്ടത്. ഇതിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തി​െൻറ അനുമതി വേണം. ഇത് ലഭ്യമാക്കാനുള്ള പ്രവർത്തനമാണ് നടത്തുന്നത്. 1988ൽ ആണ് ബദൽറോഡി​െൻറ സർേവ നടക്കുന്നത്. തുടർന്ന് കാടുവെട്ടിത്തെളിച്ച് പൂഴിത്തോട് നിന്ന് പടിഞ്ഞാറെത്തറക്ക് ജനപ്രതിനിധികളും നാട്ടുകാരും യാത്ര നടത്തി. 1992ൽ 2.6 കി.മീ ദൂരത്തിൽ 15 മീറ്റർ വീതിയിൽ സർക്കാർ ഏറ്റെടുത്തു. 1.6 മീറ്റർ ടാറിങ് പണി പൂർത്തീകരിക്കുകയും ചെയ്തു. തുടർന്ന് ഈ പാത എസ്.എച്ച് - 54 ആയി പ്രഖ്യാപിക്കുകയും ചെയ്തു. പൂഴിത്തോട് നിന്ന് പടിഞ്ഞാറത്തറക്ക് 24 കി.മീ ആണ് ഉള്ളത്. ഇതിൽ എട്ട് കിലോമീറ്ററാണ് ഇനി നിർമിക്കേണ്ടത്. റോഡ് നിർമിച്ചാൽ നഷ്ടമാവുന്ന വനഭൂമിക്ക് പകരം ചക്കിട്ടപാറ, ചങ്ങരോത്ത്, പടിഞ്ഞാറത്തറ പഞ്ചായത്തുകൾ ഭൂമി കൈമാറിയിട്ടുണ്ട്. വയനാട്ടിലേക്ക് നിരവധി ബദൽ റോഡ് നിദേശങ്ങൾ ഉണ്ടെങ്കിലും ചുരവും തുരങ്കവും ഇല്ലാത്ത ഏക റോഡ് ഇതാണെന്നും റോഡിനുവേണ്ടി രൂപവത്കരിച്ച ജനകീയസമിതി ചൂണ്ടിക്കാണിക്കുന്നു. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. സുനിൽ, ആവള ഹമീദ്, കെ.ജെ. ജോസ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. പുതിയ നാഷനൽ ഹൈേവക്കുവേണ്ടി സംയുക്ത കർമസമിതി പ്രക്ഷോഭത്തിലേക്ക് പേരാമ്പ്ര: കോഴിക്കോട്-പുഴിത്തോട് വയനാട് -കുട്ട ഗോണികുപ്പ ബാഗ്ലൂർ റോഡ് പുതിയ നാഷനൽ ഹൈേവ ആക്കണമെന്നാവശ്യപ്പെട്ട് കർമസമിതി പ്രക്ഷോഭത്തിനൊരുങ്ങുന്നു. താമരശ്ശേരി-ബത്തേരി ദേശീയപാതയിൽ രാത്രിയാത്ര നിരോധനവും ചുരംറോഡുകളിൽ നിരന്തരം അപകടങ്ങളും യാത്രാതടസ്സങ്ങളും നേരിടുമ്പോൾ രണ്ട് സംസ്ഥാനങ്ങളിലേക്കുമുള്ള യാത്രകളും ചരക്കുനീക്കങ്ങളും തടസ്സപ്പെടാറുണ്ട്. ഈ പ്രത്യേക സാഹചര്യത്തിലാണ് പുതിയ നാഷനൽ ഹൈേവ എന്ന ആവശ്യമുയർത്തുന്നത്. ഈ ആവശ്യത്തിനായി വർഷങ്ങളായി കോഴിക്കോട്, വയനാട് ജില്ലകളിൽ കർമസമിതികൾ പ്രവർത്തിച്ചുവരുന്നുണ്ട്. ബദൽപാത രണ്ട് ജില്ലകളിെലയും വനാതിർത്തി വരെ പതിറ്റാണ്ടുകൾക്കുമുമ്പേ പണിതീർത്തതാണ്. വനത്തിലൂടെ വന്യമൃഗങ്ങൾക്കും പരിസ്ഥിതിക്കും ഹാനികരമല്ലാത്തവിധം മെട്രോ മോഡലിൽ തൂണിൽ താങ്ങുന്ന റോഡ്പണിയാനാണ് കർമസമിതി ആവശ്യപ്പെടുന്നത്. ഇത് ടൂറിസം വികസനത്തിനും അനുയോജ്യമാണ്. ഈ ആവശ്യങ്ങൾ നേടിയെടുക്കാനാണ് സംയുക്ത കർമസമിതി പ്രക്ഷോഭത്തിനിറങ്ങിയത്. ആദ്യപടിയായി അടുത്തമാസം രണ്ടാംവാരത്തിൽ സംയുക്തകർമസമിതിയുടെ നേതൃത്വത്തിൽ പദയാത്ര നടത്തുകയാണ്. പേരാമ്പ്രയിൽ സമരപ്രഖ്യാപനസമ്മേളനവും നടത്തും. കേരളസർക്കാർ ഈ റോഡിനുവേണ്ടി കേന്ദ്രത്തിലേക്ക് റിപ്പോർട്ട് സമർപ്പിക്കുംവരെ ബഹുജനങ്ങളെ അണിനിരത്തി നിരന്തരസമരം ചെയ്യാനാണ് സംയുക്ത കർമസമിതിയുടെ തീരുമാനം. പേരാമ്പ്രയിൽ ചേർന്ന ആക്ഷൻകമ്മിറ്റിയോഗത്തിൽ കെ.എം. സുധാകരൻ അധ്യക്ഷത വഹിച്ചു. ബാബു പുതുപറ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് ചെയർമാൻ കുഞ്ഞിക്കണ്ണൻ ചെറുക്കാട് പ്രമേയം അവതരിപ്പിച്ചു. മോഹനൻ, കെ.കെ. രജീഷ്, രാജേഷ് തറമ്മൽ, പി.കെ. ഷാജു കല്ലോട് എന്നിവർ സംസാരിച്ചു. സന്തോഷ് നന്ദി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story