Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനന്മണ്ടയിൽ മോഷണം...

നന്മണ്ടയിൽ മോഷണം പതിവാകുന്നു

text_fields
bookmark_border
നന്മണ്ട: നന്മണ്ട 13, വേലായുധൻ നായർ േറാഡ്, ബ്രഹ്മകുളം പ്രദേശങ്ങളിൽ മോഷണവും മോഷണശ്രമവും പതിവാകുന്നു. ഒേട്ടറെ മോഷണങ്ങൾക്ക് തുമ്പുകിട്ടാതിരിക്കുേമ്പാൾ അന്വേഷണം വഴിപാടായി മാറുകയാണ്. ആഴ്ചകൾക്കു മുമ്പ് നന്മണ്ട 13െല സുബ്രഹ്മണ്യ​െൻറ പെട്ടിക്കട കുത്തിത്തുറന്ന് 6000 രൂപയുടെ സിഗരറ്റാണ് മോഷ്ടാക്കൾ അടിച്ചുമാറ്റിയത്. അന്നുതന്നെ നരസിംഹ ക്ഷേത്രത്തി​െൻറ ഭണ്ഡാരം കുത്തിത്തുറന്ന് ആയിരക്കണക്കിന് രൂപ കൊണ്ടുപോയി. വെള്ളിയാഴ്ച സന്ധ്യയോടെ സൂപ്പർമാർക്കറ്റിൽനിന്ന് ഒേട്ടറെ സാധനങ്ങൾ സഞ്ചിയിലാക്കി മധ്യവയസ്കൻ കടന്നുകളഞ്ഞു. തിരക്കേറിയ സമയമായതിനാൽ കടയിലെ ജീവനക്കാർക്ക് കാണാൻ കഴിഞ്ഞില്ല. സി.സി.ടി.വി കാമറ പരിശോധിച്ചപ്പോഴാണ് കാപ്പിക്കളർ ഷർട്ട്ധാരിയായ മധ്യവയസ്കൻ ചുകപ്പ് സഞ്ചിയിൽ സാധനങ്ങൾ വാരിയിടുന്നത് കണ്ടത്. ദിവസങ്ങൾക്കു മുമ്പ് വേലായുധൻ നായർ റോഡിലെ രണ്ടു വീടുകളിൽ മോഷണശ്രമം നടന്നു. ബഹളം കേട്ട് വീട്ടമ്മ ലൈറ്റ് ഇട്ടപ്പോൾ മോഷ്ടാവ് ഒാടിമറയുകയായിരുന്നു. ബ്രഹ്മകുളം സ്റ്റോപ്പിനടുത്ത വീടുകളിലും രണ്ടാഴ്ച മുമ്പ് മോഷണശ്രമമുണ്ടായി. പ്രദേശത്ത് ഇരുചക്ര വാഹനങ്ങളിൽ വന്ന് ചുറ്റിക്കറങ്ങുന്ന സംഘം പതിവാണെന്നും നാട്ടുകാർ പറയുന്നു. പൊലീസ് നൈറ്റ് പട്രോളിങ് നടത്തണമെന്ന് നാട്ടുകാരുടെ ആവശ്യം.
Show Full Article
TAGS:LOCAL NEWS 
Next Story