Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകണ്ണോത്ത്...

കണ്ണോത്ത് സ്‌കൂള്‍^പാറാടിക്കുന്ന് റോഡ് തുറന്നു

text_fields
bookmark_border
കണ്ണോത്ത് സ്‌കൂള്‍-പാറാടിക്കുന്ന് റോഡ് തുറന്നു പേരാമ്പ്ര: കൂത്താളി പഞ്ചായത്തിലെ 5, 6, 7 വാര്‍ഡുകളെയും സമീപ പഞ്ചായത്തുകളായ ചങ്ങരോത്ത്, ചക്കിട്ടപ്പാറയേയും ബന്ധിപ്പിക്കുന്ന നവീകരിച്ച കണ്ണോത്ത് സ്‌കൂള്‍-പാറാടിക്കുന്ന് റോഡ് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ലോകബാങ്ക് വിഹിതം ഉപയോഗിച്ചാണ് റോഡി​െൻറ സമഗ്ര നവീകരണം നടത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. അസ്സന്‍കുട്ടി അധ്യക്ഷത വഹിച്ചു. അസിസ്റ്റൻറ് എൻജിനീയര്‍ പി.ടി. റീജ, ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ് റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ സുജാത മനക്കല്‍, എ.കെ. ബാലൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എം. പുഷ്പ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ ഇ.പി. കാര്‍ത്ത്യായനി, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.വി. മധു, പഞ്ചായത്തംഗം റഹ്മത്ത് മുണ്ടക്കുറ്റി, സെക്രട്ടറി ജേക്കബ് ജോര്‍ജ്, ശശി കിഴക്കന്‍ പേരാമ്പ്ര, തണ്ടോറ ഉമ്മർ, പി.എം. രാഘവൻ, വിജയന്‍ തയ്യില്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി.ആര്‍. സാവിത്രി സ്വാഗതവും എച്ച്.എം. വികാസ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story