Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസോളിഡാരിറ്റി മേഖല...

സോളിഡാരിറ്റി മേഖല ജാഥക്ക് സ്വീകരണം നൽകി

text_fields
bookmark_border
കുറ്റ്യാടി: 'മതസ്വാതന്ത്ര്യം പൗരാവകാശമാണ്. യൗവനം കേരളത്തിന് കാവലാവുക' കാമ്പയി​െൻറ ഭാഗമായി സോളിഡാരിറ്റി നടത്തുന്ന വടകര മേഖല വാഹന പ്രചാരണജാഥക്ക് എടച്ചേരി, ഓർക്കാട്ടേരി, വില്യാപ്പള്ളി, തണ്ണീർപ്പന്തൽ, നാദാപുരം, പാറക്കടവ്, വളയം, വാണിമേൽ, കല്ലാച്ചി, കക്കട്ടിൽ, മൊകേരി എന്നിവിടങ്ങളിൽ സ്വീകരണം നൽകി. എടച്ചേരിയിൽ ജില്ല പ്രസിഡൻറ് കെ.സി. അൻവർ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ അൻവർ കോട്ടപ്പള്ളി, അബ്ദുൽബാരി, ഫായിസ് ചെറുവറ്റ, ഷകീബ് അർസലാൻ, ഒ.കെ. ഫാരിസ് എന്നിവർ സംസാരിച്ചു. ഉബൈദ് കക്കടവിൽ, അർഗർ അലി, മുത്തലിബ് പൈങ്ങോട്ടായി എന്നിവർ നേതൃത്വം നൽകി. കുറ്റ്യാടിയിൽ നടന്ന സമാപന പരിപാടി ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതിയംഗം ഖാലിദ് മൂസാ നദ്വി ഉദ്ഘാടനം ചെയ്തു. കലാജാഥയും അരങ്ങേറി. ഞായറാഴ്ച കായക്കൊടിയിൽ തുടങ്ങി തൊട്ടിൽപാലം, മുള്ളൻകുന്ന്, ചെറിയകുമ്പളം, പാലേരി, കിടയങ്ങാട്, പെരുവയൽ, തിരുവള്ളൂർ, തോടന്നൂർ, വടകര, കോട്ടപ്പള്ളി എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം ആയഞ്ചേരി സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story