Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightക്ഷണം കിട്ടിയത്​...

ക്ഷണം കിട്ടിയത്​ 'ഇന്നലെ'യെന്ന്​ കേന്ദ്രമന്ത്രി, വാദം തെളിവുസഹിതം ​പൊളിച്ച്​ മുഖ്യമന്ത്രി

text_fields
bookmark_border
തിരുവനന്തപുരം: ലോക കേരളസഭയിൽ പെങ്കടുക്കാൻ തനിക്ക് ക്ഷണംകിട്ടിയത് വെള്ളിയാഴ്ചയെന്ന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം, എന്നാൽ, ദിവസങ്ങൾക്ക് മുമ്പ് തന്നെ ക്ഷണിച്ചതായും പെങ്കടുക്കാമെന്നുകാട്ടി കേന്ദ്രമന്ത്രി അയച്ച മറുപടിക്കത്ത് ഇപ്പോഴും ഫയലിലുണ്ടെന്നും മുഖ്യമന്ത്രിയും. ലോക കേരളസഭയുടെ സമാപനച്ചടങ്ങിലാണ് കേന്ദ്രമന്ത്രിയുടെ പരിഭവവും മുഖ്യമന്ത്രിയുടെ തിരുത്തും. സ്പീക്കർ പി. ശ്രീരാമകൃഷ്ണനാണ് കേന്ദ്രമന്ത്രിയെ സംസാരിക്കാനായി ക്ഷണിച്ചത്. 'വെള്ളിയാഴ്ചയിലെ സെഷനിലാണ് കേന്ദ്രമന്ത്രി പെങ്കടുക്കേണ്ടിയിരുന്നതെന്നും എന്നാൽ, എത്താൻ സാധിക്കാത്തതിനാൽ ഇപ്പോൾ ലോക കേരളസഭയെ അഭിസംബോധന ചെയ്യുമെന്നുമുള്ള ആമുഖത്തോടെയായിരുന്നു സ്പീക്കറുടെ ക്ഷണം. എന്നാൽ, മൈക്കിന് മുന്നിലെത്തിയ കേന്ദ്രമന്ത്രി ആദ്യം തന്നെ പരാതി കെട്ടഴിച്ചു. തനിക്ക് വെള്ളിയാഴ്ച മാത്രമാണ് അറിയിപ്പ് കിട്ടിയത് പിന്നെങ്ങനെ താൻ വെള്ളിയാഴ്ച പെങ്കടുക്കുമെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ ചോദ്യം. എന്നാൽ, പിന്നാലെ ഉപസംഹാര പ്രസംഗത്തിനുള്ള ഉൗഴത്തിലെത്തിയ മുഖ്യമന്ത്രി ആദ്യം വെട്ടിയത് കേന്ദ്രമന്ത്രിയുടെ വാദത്തെയാണ്. സദസ്സ് ഒന്നടങ്കം ൈകയടിയോടെയാണ് മുഖ്യമന്ത്രിയെ എതിരേറ്റത്. 'അൽഫോൻസ് കണ്ണന്താനത്തി​െൻറ പരാമർശം കേട്ടപ്പോൾ എവിടെയാണ് വീഴ്ച പറ്റിയതെന്ന് മനസ്സിലാക്കാനായില്ലെന്നും ഇക്കാര്യം ഇപ്പോൾ തന്നെ അന്വേഷിച്ചു. കൃത്യനിർവഹണത്തിനുള്ള തിരക്കിനിടെ അദ്ദേഹം ചില കാര്യങ്ങൾ വിട്ടുപോയതുകൊണ്ടാകണം ഇത്തരം പരാമർശങ്ങളുണ്ടായത്. നേരത്തേ തന്നെ കത്തയച്ചു. വരാമെന്നേറ്റുള്ള മറുപടിയും വന്നിട്ടുണ്ട്. അതിപ്പോഴും ഫയലിലുണ്ട്. ഇത്രയും പറഞ്ഞതോടെയാണ് സദസ്സിൽ ൈകയടിയുയർന്നത്. എന്നാൽ, കേന്ദ്രമന്ത്രി മോശക്കാരനായി ചിത്രീകരിക്കപ്പെടുമോ എന്ന് തോന്നിയിട്ടാകണം തനിക്കും ഇത്തരം അബദ്ധങ്ങൾ സംഭവിക്കാറുെണ്ടന്നുകൂടി മുഖ്യമന്ത്രി പറഞ്ഞുവെച്ചു. തിരക്കല്ലേ, വിട്ടുപോയതാകുമെന്ന അനുബന്ധം. കേന്ദ്രമന്ത്രിയുടെ പ്രസംഗം സദസ്സിലും ചില അതൃപ്തിയും മുറുമുറുപ്പുമുണ്ടാക്കി. ഇത് സദസ്സിൽ ചിലർ എഴുന്നേറ്റുനിന്ന് പ്രകടിപ്പിക്കുകയും ചെയ്തു. താൻ ഡ്രൈവറില്ലാത്ത എം.എൽ.എ ആയിരുന്ന കാലവും മോദി സർക്കാറി​െൻറ ശൗചാലയ നിർമാണ സംരംഭങ്ങളും രാജ്യത്ത് മൊബൈൽ ഫോൺ നിർമാണക്കമ്പനികളുടെ എണ്ണം കുതിച്ചുയർന്നതിനെക്കുറിച്ചെല്ലാം വാചാലമായ കേന്ദ്രമന്ത്രി പ്രവാസി ക്ഷേമത്തിനെക്കുറിച്ച് ഒരക്ഷരം മിണ്ടാഞ്ഞതാണ് പ്രതിഷേധത്തിനിടയാക്കിയത്. പ്രസംഗം അവസാനിച്ചപ്പോൾ 'സാർ ഞങ്ങളെക്കുറിച്ചൊന്നും പറയാനിെല്ല'എന്ന് എഴുന്നേറ്റുനിന്ന് ചോദിച്ചാണ് സദസ്സ് അതൃപ്തി പ്രകടിപ്പിച്ചത്. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്ക് നിറഞ്ഞ ൈകയടി കിട്ടിയതും.
Show Full Article
TAGS:LOCAL NEWS 
Next Story