Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപെരുമണ്ണയിൽ വീണ്ടും...

പെരുമണ്ണയിൽ വീണ്ടും കാളപൂട്ട് ആവേശം

text_fields
bookmark_border
പെരുമണ്ണ: ഏഴു വർഷത്തെ ഇടവേളക്കൊടുവിൽ പെരുമണ്ണ മുല്ലവണ്ണ കാളപൂട്ട് കണ്ടത്തിൽ നടന്ന കാളപൂട്ട് മത്സരത്തിൽ ആവേശമിരമ്പി. പെരുമണ്ണ കർഷക കൂട്ടായ്മയും അഖില കേരള കാളപൂട്ട് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച മത്സരത്തിൽ മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ 40 ജോടി കാളകളാണ് പങ്കെടുത്തത്. രാവിലെ മുതൽ തുടങ്ങിയ അഞ്ച് റൗണ്ട് മത്സരങ്ങളിൽ കെ.വി. മുഹമ്മദ് അയിലക്കാടി​െൻറ കാളകൾ വിജയം കണ്ടപ്പോൾ എൻ.സി ബ്രദേഴ്സ് മലപ്പുറം, കെല്ല മുഹമ്മദ് പാലക്കാട് എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ആവേശം പകർന്ന മത്സരങ്ങൾക്ക് കാണാൻ വൻ ജനാവലിയാണ് സ്ഥലത്തെത്തിയത്. വിജയികൾക്ക് മുല്ലവണ്ണ ഷിറാസ് (മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്), ഗഫൂർ എൻ.പി (സൂര്യ ഗ്രൂപ്), ഹമീദ് എം.പി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. മത്സരത്തിലെ വരുമാനം നിർധനരായ മൂന്ന് രോഗികൾക്ക് വീതിച്ചു നൽകി. ആനന്ദൻ പെരുമണ്ണ, കൊളക്കാടൻ നാസർ, മരക്കാരുട്ടി പെരുമണ്ണ, കൊളക്കാടൻ നൗഷാദ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story