Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചീഫ് ജസ്​റ്റിസിനെ...

ചീഫ് ജസ്​റ്റിസിനെ കാണാൻ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി; ഉത്തരം നൽകണമെന്ന് കോൺഗ്രസ്

text_fields
bookmark_border
ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കാണാൻ പ്രത്യേക ദൂതനെ അയച്ചതിന് പ്രധാനമന്ത്രി മറുപടി പറയണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് രംഗത്ത്. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്ര കൃഷ്ണ മോനോൻ മാർഗിലെ ചീഫ് ജസ്റ്റിസി‍​െൻറ ഒൗദ്യോഗിക വസതിയിലേക്ക് കാറോടിച്ചുപോയത് മാധ്യമങ്ങളിൽ വാർത്തയായതിന് പിന്നാലെയാണ് വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തിയത്. നൃപേന്ദ്ര മിശ്ര കാറോടിച്ച് പോകുന്ന ദൃശ്യങ്ങൾ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വീടി‍​െൻറ ഗേറ്റിനു മുന്നിൽ കുറച്ചുനേരം കാത്തുനിന്ന ശേഷം മിശ്ര പോകുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ ആരോപണങ്ങളുമായി മുതിർന്ന സുപ്രീംകോടതി ജഡ്ജിമാർ രംഗത്തുവന്നതിന് പിന്നാലെ‍യാണ് പ്രിൻസിപ്പൽ സെക്രട്ടറി ചീഫ് ജസ്റ്റിസി‍​െൻറ വീട്ടിലേക്ക് പോയതെന്നതും ശ്രദ്ധേയമാണ്. സംഭവത്തിൽ പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല ട്വിറ്ററിൽ കുറിച്ചു. ജഡ്ജിമാരുടെ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്ന് നേരത്തേ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story