Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഒൗറംഗാബാദിൽ 277 ഏക്കർ...

ഒൗറംഗാബാദിൽ 277 ഏക്കർ വേണമെന്ന് ആവശ്യപ്പെട്ട് നിസാമി‍െൻറ പിൻഗാമികൾ

text_fields
bookmark_border
ഒൗറംഗബാദ്: പൂർവിക സ്വത്തിൽനിന്ന് 277 ഏക്കർ ഭൂമി വേണമെന്ന് ആവശ്യപ്പെട്ട് ഹൈദരാബാദ് നിസാമി‍​െൻറ പിൻഗാമികൾ. ഹൈദരാബാദിലെ ഏഴാമത്തെയും അവസാനത്തെയും നിസാമായിരുന്ന സർ മിർ ഉസ്മാൻ അലിഖാൻ ബഹാദൂറി‍​െൻറ പിൻഗാമികളാണ് നഗരത്തിലുള്ള 277 ഏക്കർ സർക്കാരിൽനിന്നു വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. സ്വത്തിൽ തനിക്കും ത‍​െൻറ കുടുംബത്തിനും അവകാശമുണ്ടെന്ന് കാണിച്ച് കലക്ടറെ സമീപിച്ചതായി നിസാമി‍​െൻറ കൊച്ചുമകൻ നവാബ് നജാഫ് അലിഖാൻ മാധ്യമങ്ങളോട് പറഞ്ഞു. തങ്ങളുടെ മുത്തച്ഛ‍​െൻറ പേരിലുള്ള സ്വത്തുവകകളിൽ നിയമപരമായി തങ്ങൾക്കും അവകാശമുണ്ട്, നിരവധി സർക്കാർ സ്ഥാപനങ്ങളും മറ്റുമാണ് ഇൗ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്നത്. 277 ഏക്കറിൽ 160 ഏക്കർ ഹിമായത്ത് ബാഗിലും, 94 ഏക്കർ അഹ്മദ്ബാഗിലും ബാക്കിയുള്ളവ നവ്ഖണ്ഡ കൊട്ടാരത്തി‍​െൻറ ഭാഗങ്ങളുമാണ്. സ്വത്തി‍​െൻറ അവകാശം തെളിയിക്കാൻ തങ്ങളുടെ പക്കൽ രേഖകളുണ്ടെന്നും ഖാൻ പറഞ്ഞു 1950 ജനുവരി 25ന് കേന്ദ്ര സർക്കാറുമായുണ്ടാക്കിയ കരാറി‍​െൻറ അടിസ്ഥാനത്തിലാണ് നിസാം സർ മിർ ഉസ്മാൻ അലിഖാൻ ത‍​െൻറ സ്വത്ത് സർക്കാറിലേക്ക് സമർപ്പിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story