Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആവിഷ്കാര...

ആവിഷ്കാര സ്വാതന്ത്ര്യത്തിനുവേണ്ടി കലാകാരൻ പൊരുതേണ്ട അവസ്​ഥ - സുനീത് ചോപ്ര

text_fields
bookmark_border
തൃശൂർ: ആവിഷ്കാര സ്വാതന്ത്ര്യത്തിനുവേണ്ടി കലാകാരൻ പൊരുതേണ്ട അവസ്ഥയാണെന്ന് കലാനിരൂപകൻ സുനീത് ചോപ്ര പറഞ്ഞു. ലളിതകലാ അക്കാദമി സംഘടിപ്പിച്ച 'ഫാഷിസത്തി​െൻറ നാളുകളിൽ കലാകാരന്മാർ' എന്ന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആത്്മാഭിമാനത്തിന് മുറിവേൽക്കുമ്പോൾ പ്രതികരിക്കാതിരിക്കരുത്. ഫാഷിസം ജീവിതത്തി​െൻറ സകല തുറകളിലും കടന്നു കയറുന്നു. വ്യക്തികളുടെയും സംസ്ഥാനങ്ങളുടെയും സ്വയം ഭരണ അധികാരത്തെ ഇല്ലാതാക്കുന്നു. ദലിതനെ കൊന്നാൽ പ്രശ്നമില്ല. പശുവിനെ കൊന്നാൽ കഴുവേറ്റും എന്ന അവസ്ഥയാണ്. ഫാഷിസത്തിൽ ജേതാക്കളില്ല പരാജിതർ മാത്രമെയുള്ളൂ. ഫാഷിസം സ്വയം നശിപ്പിക്കുന്ന പ്രക്രിയയാണ്. എല്ലാ ഏകാധിപതികൾക്കും ഒരേ അവസ്ഥയാണ് വരിക. കലാസൃഷ്ടികളുടെ പേരിൽ ഒരാളെയും നാടു കടത്തപ്പെടുന്ന അവസ്ഥ വരരുത്. അടിയന്തരാവസ്ഥക്കാലത്തെ ഇന്ദിരാഗാന്ധിയുടേതുപോലെ നരേന്ദ്രമോദി ആകാതിരിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രൻ, സാഹിത്യ അക്കാദമി സെക്രട്ടറി കെ.പി. മോഹനൻ, അക്കാദമി എക്സിബിഷൻ ഓഫിസർ കെ.കെ. ബാബുമോൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story