Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഹിമാചൽ: ഏറ്റവും...

ഹിമാചൽ: ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി താക്കൂറല്ലെന്ന് കോൺഗ്രസ്

text_fields
bookmark_border
ധർമശാല: ഹിമാചലിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി ജയറാം താക്കൂറല്ലെന്ന് കോൺഗ്രസ്. മുതിർന്ന കോൺഗ്രസ് നേതാവും എം.എൽ.എ‍യുമായ ആശാ കുമാരിയാണ് ഇത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയത്. ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി തങ്ങളുേടതെന്ന ബി.ജെ.പിയുടെ പ്രസ്താവനയോട് നിയമസഭയിൽ പ്രതികരിക്കുകയായിരുന്നു അവർ. ജയറാം താക്കൂറിന് 53 വയസ്സാണ്. എന്നാൽ, വൈ.എസ്. പാർമർ മുഖ്യമന്ത്രിയാവുമ്പോൾ 45 വയസ്സാണ്. റാം ലാൽ 48ാം വയസ്സിലാണ് മുഖ്യമന്ത്രിപദത്തിലെത്തുന്നത്. ശാന്തകുമാറിന് 42ഉം വീർഭദ്ര സിങ്ങിന് 49ഉം പി.കെ. ധുമലിന് 53 ഉം വയസ്സായിരുന്നു മുഖ്യമന്ത്രിയാവുമ്പോഴെന്ന് ആശാകുമാരി പറഞ്ഞു. സത്യപ്രതിജ്ഞചടങ്ങിലെ ഗവർണറുടെ പ്രസംഗം പരിഭാഷപ്പെടുത്താത്തതിനെയും എം.എൽ.എ കുറ്റപ്പെടുത്തി.
Show Full Article
TAGS:LOCAL NEWS 
Next Story