Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനീതിന്യായ വ്യവസ്ഥയെ...

'നീതിന്യായ വ്യവസ്ഥയെ തകര്‍ക്കരുത്'

text_fields
bookmark_border
മുക്കം: സാധാരണക്കാര​െൻറ ഒടുവിലത്തെ ആശ്രയമായ നീതിന്യായ വ്യവസ്ഥയെ സംശയത്തി​െൻറ മുള്‍മുനയില്‍ നിര്‍ത്തുന്ന തരത്തില്‍ പ്രമുഖരായ നാല് ജഡ്ജിമാര്‍ പുറത്തുവിട്ട കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കുകയും ജനങ്ങള്‍ക്കുണ്ടായ ആശങ്കകള്‍ മാറ്റിയെടുക്കുകയും വേണമെന്ന് വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷ​െൻറ ഭാഗമായി മുജാഹിദ് സ്റ്റുഡന്‍സ് മൂവ്‌മ​െൻറ് (എം.എസ്.എം) സംസ്ഥാനസമിതി മുക്കത്ത് സംഘടിപ്പിച്ച പ്രോഫ്‌കോണ്‍ ലീഡേഴ്സ് കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു. ഫെബ്രുവരി ഒമ്പത്, 10, 11 തീയതികളില്‍ കണ്ണൂരില്‍ നടക്കുന്ന 22-ാമത് അന്താരാഷ്ട്ര പ്രഫഷനല്‍ വിദ്യാർഥിസമ്മേളനത്തി​െൻറ ഭാഗമായാണ് ലീഡേഴ്സ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്. പ്രോഫ്‌കോണ്‍ ലീഡേഴ്സ് കോണ്‍ഫറന്‍സ് എം.എസ്.എം സംസ്ഥാന പ്രസിഡൻറ് എ.പി. മുനവ്വര്‍ സ്വലാഹി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കാമ്പസ് വിങ് ചെയര്‍മാന്‍ കെ.പി. മുഹമ്മദ് ഷമീല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പാലിയേറ്റിവ്ദിന സന്ദേശറാലി മുക്കം: ജനുവരി പതിനഞ്ചിന് നടത്തുന്ന പാലിയേറ്റിവ് കെയർ ദിനാചരണത്തോടനുബന്ധിച്ച് മുക്കം ഗ്രെയ്സ് പാലിയേറ്റിവ് കെയർ സന്ദേശറാലി നടത്തി. ഗ്രെയ്സ് പാലിയേറ്റിവ് ക്ലിനിക്കിൽ നിന്ന് ആരംഭിച്ച റാലി മുക്കം അങ്ങാടി ചുറ്റി ബസ് സ്റ്റാൻഡിൽ സമാപിച്ചു. -പാലിയേറ്റിവ് വളൻറിയർമാരും 'സ്പർശം' വിദ്യാർഥികളും റാലിയിൽ അണിനിരന്നു. ബലൂൺ പറപ്പിക്കൽ, ഫ്ലാഷ് മോബ് എന്നിവ നടന്നു. ഗ്രെയ്സ് ചെയർമാൻ പി.കെ. ശരീഫുദ്ദീൻ, കെ.പി. അശ്റഫ്, എം.പി അസയിൻ, എം. സൗദ ടീച്ചർ, പി. സാദിഖലി, കെ.കെ. ആലി ഹസൻ, ഒ. ശരീഫുദ്ദീൻ, ബാസിം, അംജത് റഹിമാൻ തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story