Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുക്കം ഉപജില്ല ഫുട്ബാൾ ...

മുക്കം ഉപജില്ല ഫുട്ബാൾ മേള

text_fields
bookmark_border
ചേന്ദമംഗലൂർ: ചേന്ദമംഗലൂർ മംഗലശ്ശേരി ഗ്രൗണ്ടിൽ മുക്കം എ.ഇ.ഒ ഷീല ജി.കെ ഉദ്ഘാടനം ചെയ്തു. മുക്കം നഗരസഭ കൗൺസിലർ ശഫീഖ് മാടായി മുഖ്യാതിഥിയായിരുന്നു. എച്ച്.എം ഫോറം പ്രതിനിധി കക്കാട് ജി.എൽ.പി.എസ് ഹെഡ്മാസ്റ്റർ സി.ടി. അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. യു.പി. അബ്ദുറസാഖ്, പി.ടി.എ പ്രസിഡൻറ് ബന്ന ചേന്ദമംഗലൂർ, സി.കെ. വഹാബ്, ഷാക്കിർ പാലിയിൽ എന്നിവർ സംസാരിച്ചു. ടി.കെ. ജുമാൻ സ്വാഗതവും എം.ടി. അസ്ലം നന്ദിയും പറഞ്ഞു. വിജയികൾക്കുള്ള സമ്മാനദാനം മുക്കം നഗരസഭ ഉപാധ്യക്ഷ ഹരീദമോയിൻകുട്ടി നിർവഹിച്ചു. യു.പി. വിഭാഗത്തിൽ ജി.എം.യു.പി. സ്കൂൾ കൊടിയത്തൂരും എൽ.പി. വിഭാഗം ജി.യു.പി.എസ് തോട്ടുമുക്കവും ചാമ്പ്യൻമാരായി. യു.പി., എൽ.പി. വിഭാഗങ്ങളിൽ ചേന്ദമംഗലൂർ ജി.എം.യു.പി. സ്കൂൾ റണ്ണർഅപ്പായി. സുബൈർ തോട്ടം, ശ്രീജേഷ്, അസ്ലം, സുഹൈൽ, അനീസ്, വിജു അമൃതനാഥൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story