Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്വതന്ത്ര്യവും...

സ്വതന്ത്ര്യവും ഭയപ്പാടില്ലാത്തതുമായ രാഷ്​ട്രീയം വളരണം ^ഇ.ടി.

text_fields
bookmark_border
സ്വതന്ത്ര്യവും ഭയപ്പാടില്ലാത്തതുമായ രാഷ്ട്രീയം വളരണം -ഇ.ടി. മാവൂർ: രാജ്യത്ത് സ്വതന്ത്ര്യവും ഭയപ്പാടില്ലാത്തതുമായ രാഷ്ട്രീയം വളരേണ്ടത് കാലഘട്ടത്തി​െൻറ ആവശ്യമാണെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി. ചെറൂപ്പ ശാഖ മുസ്ലിം ലീഗ് സംഘടിപ്പിച്ച എം.കെ. ഹാജി, -സീതി ഹാജി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് ചെറൂപ്പ ശാഖ പ്രസിഡൻറ് എ.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് കൊളത്തൂർ ടി. മുഹമ്മദ് മൗലവി അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം ജന. സെക്രട്ടറി ഖാലിദ് കിളിമുണ്ട വിവാഹ ധനസഹായം വിതരണം ചെയ്തു. സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ് നേടിയ അൽഫാസിനുള്ള ഉപഹാരം ഇ.ടി. മുഹമ്മദ് ബഷീർ കൈമാറി. ടി.പി. ചെറൂപ്പ, ഖാലിദ് കിളിമുണ്ട, കെ. അലി ഹസൻ, എൻ.പി. അഹമ്മദ്, വി.കെ. റസാഖ്, മങ്ങാട്ട് അബ്ദുറസാഖ്, കെ. ഉസ്മാൻ, ഒ.എം. നൗഷാദ്, എ.കെ. ഉമ്മർ, എം.പി. കരീം, ചിറ്റടി അഹമ്മദ് കുട്ടി ഹാജി, ഹംസ ഹാജി തയ്യിൽ, ടി. ഉമ്മർ, ടി.കെ. അബ്ദുല്ലക്കോയ, പി. ബീരാൻ കുട്ടി, യു.എ. ഗഫൂർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story