Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസി.പി.എം...

സി.പി.എം അക്രമത്തിനെതിരെ ജനാധിപത്യ കേരളം ഉണരണം ^ഉമ്മൻചാണ്ടി

text_fields
bookmark_border
സി.പി.എം അക്രമത്തിനെതിരെ ജനാധിപത്യ കേരളം ഉണരണം -ഉമ്മൻചാണ്ടി വി.ടി. ബൽറാം എം.എൽ.എക്ക് പൂർണ പിന്തുണ നൽകാൻ അണികൾ ഒറ്റക്കെട്ടായി രംഗത്തുണ്ട് തൃത്താല: സി.പി.എം അക്രമരാഷ്ട്രീയത്തിനെതിരെ ജനാധിപത്യ കേരളം ഉണരണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. തൃത്താലയിൽ സംഘടിപ്പിച്ച യു.ഡി.എഫ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വി.ടി. ബൽറാം എം.എൽ.എക്ക് പൂർണ പിന്തുണ നൽകാൻ അണികൾ ഒറ്റക്കെട്ടായി രംഗത്തുണ്ട്. എം.എൽ.എയുടെ നാക്ക് പിഴുതെടുക്കുമെന്ന സി.പി.എം നേതാവി​െൻറ പ്രസ്താവന ശരിയായ രീതിയല്ലെന്നും അദ്ദേഹം പറഞ്ഞു. എ.കെ.ജിയോടുള്ള സ്നേഹത്തി​െൻറ പേരിലല്ല, മറിച്ച് പിണറായിയോടുള്ള സ്നേഹപ്രകടനം മൂലമാണ് ചീമുട്ടയും ബിയർകുപ്പിയുംകൊണ്ട് ബൽറാമിനെ നേരിട്ടതെന്ന് ഷാഫി പറമ്പിൽ എം.എൽ.എ പറഞ്ഞു. യോഗത്തിൽ മുൻ ഡി.സി.സി പ്രസിഡൻറ് സി.വി. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story