പ്രകൃതിവിരുദ്ധ പീഡനം: 67കാരന്​ തടവും പിഴയും

05:02 AM
13/01/2018
കോഴിക്കോട്: സ്കൂൾ വിെട്ടത്തിയ ആൺകുട്ടിയെ വീട്ടിൽ ആളില്ലാത്ത നേരം പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയെന്ന കേസിൽ പ്രതിക്ക് മൂന്നു കൊല്ലം തടവും 20,000 രൂപ പിഴയും. കൂത്താളി കണയംകണ്ടി കേളുനമ്പ്യാരെയാണ് (67) സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ആക്രമണം തടയാനുള്ള നിയമപ്രകാരമുള്ള (പോസ്കോ) കോഴിക്കോെട്ട പ്രത്യേക കോടതി ശിക്ഷിച്ചത്. 2015 ഫെബ്രുവരിയിൽ വീട്ടിന് പിറകിൽ കുട്ടിയുടെ കരച്ചിൽ കേട്ട് അയൽവാസിയായ സ്ത്രീ വന്നതോടെ പ്രതി ഒാടി രക്ഷപ്പെട്ടതായാണ് പേരാമ്പ്ര പൊലീസെടുത്ത കേസ്. പിഴയടച്ചില്ലെങ്കിൽ ആറു മാസംകൂടി തടവ് അനുഭവിക്കണമെന്നും പിഴയടച്ചാൽ കുട്ടിക്ക് നൽകണമെന്നും കോടതി നിർദേശിച്ചു. പ്രോസിക്യൂഷൻ 11 സാക്ഷികളെ വിസ്തരിച്ച കേസിൽ ഒമ്പതു രേഖകൾ ഹാജരാക്കി. സ്പെഷൽ പ്രോസിക്യൂട്ടർ ഷിബു ജോർജ് പ്രോസിക്യൂഷനുവേണ്ടി ഹാജരായി.
COMMENTS