Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജനകീയ വേദി പ്രവർത്തകനെ ...

ജനകീയ വേദി പ്രവർത്തകനെ മർദിച്ച സംഭവം: തളീക്കരയിൽ ഹർത്താലാചരിച്ചു

text_fields
bookmark_border
കുറ്റ്യാടി: തളീക്കരയിൽ വ്യാഴാഴ്ച രാത്രി ജനകീയ കൂട്ടായ്മ പ്രവർത്തകൻ അസീസ് തളിയിലിനെ മർദിച്ചതിൽ പ്രതിഷേധിച്ച് തളീക്കര അങ്ങാടിയിൽ വെള്ളിയാഴ്ച ഉച്ചവരെ കടകൾ അടച്ച് ഹർത്താലാചരിച്ചു. ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചതുമായി ബന്ധപ്പെട്ട് കെട്ടിടം ഉടമയുമായുണ്ടായ വാക്തർക്കമാണ് മർദനത്തിൽ കലാശിച്ചത്. ഉടമക്കും ബന്ധുക്കൾക്കും മർദനമേറ്റിരുന്നു. കൂരാച്ചുണ്ട് ഭാഗത്ത് മോഷണം നടത്തിയ കേസിലെ പ്രതിയായ ഇതര സംസ്ഥാന തൊഴിലാളി തളീക്കരയിലെ ക്വാർട്ടേഴ്സിലുണ്ടെന്ന പരാതിയെ തുടർന്ന് സ്ഥലത്തെത്തിയ കുറ്റ്യാടി പൊലീസ് രണ്ടു പേരെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്നാണ് അടിപിടി നടക്കുന്നത്. തളീക്കരയിലെ മറ്റൊരു ക്വാർട്ടേഴ്സിൽ താമസിക്കുന്ന ആറ് ഇതര സംസ്ഥാന തൊഴിലാളികൾക്ക് മന്തുരോഗം റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് സർവ കക്ഷികൾ ചേർന്ന് ജനകീയ കൂട്ടായ്മ രൂപവത്കരിച്ചത്. തളീക്കരയിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച കൺെവൻഷൻ കെ. േപ്രമൻ ഉദ്ഘാടനം ചെയ്തു. ജിജീഷ് തളീക്കര, നാസർ തയ്യുള്ളതിൽ, ടി.പി. അബ്ദുറഹ്മാൻ, ബാലൻ തളിയിൽ, കെ. നൗഷാദ്, നവാസ് കൊടുമ, ഇ.പി. കുഞ്ഞബ്ദുല്ല, എൻ.കെ. റിയാസ്, സി.കെ. സുലൈമാൻ, എം.പി. ലത്തീഫ്, ബാലകൃഷ്ണൻ, പി.കെ. ഹമീദ് എന്നിവർ സംസാരിച്ചു. അനധികൃത താമസകേന്ദ്രങ്ങൾ അടച്ചു പൂട്ടണമെന്ന് യോഗം ആവശ്യപ്പെട്ടു. അതിനിടെ, പഞ്ചായത്തിലെ താമസക്കാരായ ഇതര സംസ്ഥാന തൊഴിലാളികളെ പങ്കെടുപ്പിച്ച് ബോധവത്കരണ ക്ലാസ് നടത്തിയതായി പ്രസിഡൻറ് കെ.ടി. അശ്വതി അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി തളീക്കര കമ്യൂണിറ്റി ഹാളിലായിരുന്നു ആരോഗ്യ വകുപ്പ് ജീവനക്കാർ, ജനകീയ സമിതി പ്രവർത്തകർ എന്നിവർ പങ്കെടുത്ത യോഗം. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന പഞ്ചായത്തിലെ മറ്റ് കേന്ദ്രങ്ങളിലും ഇത്തരം ക്യാമ്പുകൾ നടത്തുമെന്ന് പ്രസിഡൻറ് പറഞ്ഞു. ബിരുദ വിദ്യാർഥികളുടെ യോഗം തിരുവള്ളൂർ: ഗ്രാമപഞ്ചായത്തിൽ സോഷ്യൽ വർക്കിന് പേര് രജിസ്റ്റർ ചെയ്ത ബിരുദ വിദ്യാർഥികളുടെ യോഗം ഞായറാഴ്ച രാവിലെ ഒമ്പതിന് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ചേരും. രജിസ്റ്റർ ചെയ്ത മുഴുവൻ വിദ്യർഥികളും ഹാജരാകണമെന്ന് അധികൃതർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story