ജൈവകൃഷി വിളവെടുപ്പ്

04:59 AM
13/01/2018
മൊകേരി: കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തി​െൻറ ജൈവകൃഷി പ്രോത്സാഹന പരിപാടിയുടെ ഭാഗമായി കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ നാലു വാർഡിൽ ആരംഭിച്ച 'ശലഭം' പാട്ടകൃഷി യൂനിറ്റി​െൻറ വിളവെടുപ്പ് കുന്നുമ്മൽ ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എം. പ്രിയ ഉദ്ഘാടനം ചെയ്തു. മുതിർന്ന കർഷകനായി ലോട്ട് കണ്ണക്കുറുപ്പ് അധ്യക്ഷത വഹിച്ചു. മോണിറ്ററിങ് കമ്മിറ്റി മെംബർ ശ്രിധരൻ സംസാരിച്ചു. പാട്ടകൃഷി യൂനിറ്റ് സെക്രട്ടറി പി.ടി. മൈഥിലി സ്വാഗതവും കെ.പി. ദേവി നന്ദിയും പറഞ്ഞു. --- മുസ്ലിംലീഗ് ധർണ കക്കട്ടിൽ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തകർക്കാനുള്ള സർക്കാർ നയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട് മുസ്ലിംലീഗ് കുന്നുമ്മൽ പഞ്ചായത്ത് കമ്മിറ്റി കക്കട്ടിൽ ടൗണിൽ ധർണ നടത്തി. നിയോജക മണ്ഡലം മുസ്ലിംലീഗ് സെക്രട്ടറി കെ.സി. മുജീബ്റഹ്മാൻ ഉദ്ഘാടനം ചെയ്തു. പി.കെ.മമ്മു ഹാജി അധ്യക്ഷത വഹിച്ചു. നാദാപുരം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ. നാസർ മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം സെക്രട്ടറി സി.കെ. അബു, എ.പി. കുഞ്ഞബ്ദുല്ല, ഗ്രാമപഞ്ചായത്ത് മെംബർ സി.വി. അഷ്റഫ്, പി.സി. അന്ത്രുഹാജി, എ.വി. നാസറുദ്ദീൻ, തയ്യിൽ മൊയ്തു ഹാജി, കുന്നോത്ത് മൊയ്തു, എം.വി. അബ്ദുല്ല ഹാജി, പി.പി. സലാം, പി.സി. ഫൈസൽ, എം.കെ. ജലീൽ, പറമ്പത്ത് അബ്ദുല്ല എന്നിവർ സംസാരിച്ചു.
COMMENTS