കുറ്റ്യാടി-^കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്

04:59 AM
13/01/2018
കുറ്റ്യാടി--കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക് കുറ്റ്യാടി: കുറ്റ്യാടി--കോഴിക്കോട് റൂട്ടിൽ വെള്ളിയാഴ്ച സ്വകാര്യ ബസുകൾ നടത്തിയ മിന്നൽ പണിമുടക്ക് യാത്രക്കാരെ വലച്ചു. സമരം മുൻകൂട്ടി അറിയാതെ യാത്രക്കിറങ്ങിയവർ പെരുവഴിയിലായി. ടാക്സി ജീപ്പുകളിലും കെ.എസ്.ആർ.ടി.സി ബസുകളിലുമാണ് അത്യാവശ്യക്കാർ യാത്രചെയ്തത്. നടുവണ്ണൂരിൽ വ്യാഴാഴ്ച ബസ് ൈഡ്രവർ സതീശനെ മർദിച്ചതിൽ പ്രതഷേധിച്ച് ജീവനക്കാരുടെ വാട്സ്ആപ് കൂട്ടായ്മയാണ് പണിമുടക്കിന് ആഹ്വാനം നൽകിയതെന്നും സമരത്തിന് സി.ഐ.ടി.യുവുമായി ബന്ധവുമില്ലെന്നും ബസ് തൊഴിലാളി യൂനിയൻ കുറ്റ്യാടി സെക്ഷൻ ഭാരവാഹികളായ എം.പി. സുധാകരൻ, കെ.ടി. കുമാരൻ എന്നിവർ അറിയിച്ചു. പണിമുടക്കിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് കുറ്റ്യാടി പൊലീസിൽ പരാതി നൽകിയതായും ഭാരവാഹികൾ പറഞ്ഞു.
COMMENTS