Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആരോഗ്യ ജാഗ്രതാ ശിൽപശാല

ആരോഗ്യ ജാഗ്രതാ ശിൽപശാല

text_fields
bookmark_border
പേരാമ്പ്ര: വീണ്ടും ഡെങ്കി ഉൾപ്പെടെയുള്ള പകർച്ചപ്പനി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ആരോഗ്യ ശിൽപശാല നടത്തി. കഴിഞ്ഞ കുറച്ചുദിവസങ്ങളായി പനിക്കാരുടെ എണ്ണം വർധിക്കുന്നുണ്ട്. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഇ.പി. കാർത്യായനി അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. കൃഷ്ണാനന്ദൻ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫിസർ ഡോ. വിനോദ് കുമാർ ക്ലാസെടുത്തു. പബ്ലിക് ഹെൽത്ത് നഴ്സിങ് സൂപ്പർവൈസർ ശോഭനകുമാരി, ഹെൽത്ത് ഇൻസ്പെക്ടർ ഇ.എം. ശശീന്ദ്രകുമാർ എന്നിവർ പങ്കെടുത്തു. ആരോഗ്യ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി മുഴുവൻ വാർഡുകളിലും വാർഡ് സാനിറ്റേഷൻ കമ്മിറ്റികൾ വിളിച്ചു ചേർക്കാനും 25 വീടിന് രണ്ട് വളൻറിയർമാരെ വീതം തെരഞ്ഞെടുത്ത് പരിശീലനം നൽകി മുഴുവൻ വീടുകളിലും ക്ലോറിനേഷൻ ഉൾപ്പെടെ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചു. ഇ-ഹെൽത്ത് പദ്ധതിയെ കുറിച്ച് ഇ-ഹെൽത്ത് മാസ്റ്റർ ട്രെയിനർ മുജീബ് റഹ്മാനും ക്ഷയരോഗ നിർമാർജന പരിപാടിയെക്കുറിച്ച് ഹെൽത്ത് ഇൻസ്പെക്ടർ സി.പി. സതീശനും ക്ലാസെടുത്തു. ഫ്ലഡ്ലിറ്റ് സ്റ്റേഡിയം ഉദ്ഘാടനവും വോളി മേളയും പേരാമ്പ്ര: ആവളയിൽ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തി​െൻറ ഉദ്ഘാടനവും ഏകദിന വോളി മേളയും തിങ്കളാഴ്ച നടക്കും. ജില്ലാ റൂറൽ പൊലീസ് സൂപ്രണ്ട് എം.കെ. പുഷ്കരൻ ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story