Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതാലപ്പൊലി മഹോത്സവം:...

താലപ്പൊലി മഹോത്സവം: ചോമപ്പ​െൻറ ഊരുചുറ്റൽ

text_fields
bookmark_border
കൊയിലാണ്ടി: കൊരയങ്ങാട് ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവത്തി​െൻറ വിളംബരമറിയിച്ച് ഭഗവതിയുടെ പ്രതിരൂപമായ ചോമപ്പൻ ഊരുചുറ്റൽ ആരംഭിച്ചു. ചുവന്ന പട്ടും കൈയിൽ ഉടവാളുമായി വെള്ളിയാഴ്ച കാലത്ത് ഗണപതി ക്ഷേത്രത്തിനു സമീപത്തെ ഗുരുസ്ഥാനത്ത് എത്തിച്ചേർന്ന ചോമപ്പനെ ക്ഷേത്ര കാരണവന്മാരും ഉത്സവാഘോഷ കമ്മിറ്റി, ക്ഷേത്ര കമ്മിറ്റി, വനിത കമ്മിറ്റി ഭാരവാഹികളും സ്വീകരിച്ചു. തുടർന്ന് ചോമപ്പ​െൻറ അരുളപ്പാടുണ്ടായി. ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം 21 മുതൽ 28 വരെയാണ്. ശനിയാഴ്ച മുതൽ ഉത്സവ വിളംബരമറിയിച്ച് ചോമപ്പൻ ഊരുചുറ്റും. ക്ഷേത്രവുമായി ബന്ധപ്പെട്ട തറവാടുകളിലും സ്ഥാനികരുടെ വീടുകളിലും മറ്റുവീടുകളിലും ചോമപ്പൻ കയറിയിറങ്ങും. ഇവിടങ്ങളിലും ആചാരപരമായ സ്വീകരണമാണ് ലഭിക്കുക. ഉത്സവം കൊടിയേറുന്ന 21ന് വൈകീട്ടാണ് കാവുകയറുക. ഇതോടെ ഉത്സവത്തിന് നാന്ദി കുറിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story