Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅംഗൻവാടി ചുറ്റുമതിൽ...

അംഗൻവാടി ചുറ്റുമതിൽ ഉദ്​ഘാടനം

text_fields
bookmark_border
ബാലുശ്ശേരി: മുല്ലോളിത്തറ-വെള്ളച്ചാലിൽ അംഗൻവാടിക്ക് നിർമിച്ച ചുറ്റുമതിൽ പുരുഷൻ കടലുണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നുള്ള തുകയുപയോഗിച്ചാണ് ചുറ്റുമതിൽ നിർമിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൂപലേഖ കൊമ്പിലാട് അധ്യക്ഷത വഹിച്ചു. പി. കരുണൻ, പി.എൻ. അശോകൻ, സി.ബി. സബിത, െഎ.സി.ഡി.എസ് ഒാഫിസർ സ്മിത, സജീവൻ കിണറുള്ളതിൽ, കെ.കെ. ഗോപിനാഥൻ എന്നിവർ സംസാരിച്ചു. കെ. ശ്രീജ സ്വാഗതവും ഷിജി നന്ദിയും പറഞ്ഞു. കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒാഡിറ്റോറിയം തുറന്നു ബാലുശ്ശേരി: കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ച ഒാഡിറ്റോറിയത്തി​െൻറ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി നിർവഹിച്ചു. ജില്ല പഞ്ചായത്ത് വാർഷിക പദ്ധതിയിൽനിന്നുള്ള 25 ലക്ഷം രൂപ ചെലവിട്ടാണ് ഒാഡിറ്റോറിയം നിർമിച്ചത്. ഹയർ സെക്കൻഡറി വിഭാഗത്തിനായി 30 ലക്ഷം രൂപ ചെലവിട്ട് നിർമിക്കുന്ന മൂന്ന് ക്ലാസ് മുറികളുടെ ശിലാസ്ഥാപനവും നടന്നു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി. പ്രതിഭ അധ്യക്ഷത വഹിച്ചു. എക്സി. എൻജിനീയർ മുഹമ്മദ് അഷ്റഫ് റിപ്പോർട്ട് അവതരിപ്പിച്ചു. ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ പ്രബന്ധ സമർപ്പണത്തിൽ ഉന്നതസ്ഥാനം കരസ്ഥമാക്കിയ സ്കൂൾ പ്രതിഭകളെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൂപലേഖ കൊമ്പിലാട്, വി.കെ. ഷീബ, പി.എൻ. അശോകൻ, എൻ.പി. നദീഷ്കുമാർ, യു.കെ. സിറാജ്, വി.എം. പ്രമീള, വി. സുധാകരൻ, കെ.കെ. പരീത്, വി.പി. രവി, കെ.പി. കുഞ്ഞായി എന്നിവർ സംസാരിച്ചു. പി. പ്രമോദ് സ്വാഗതവും സി. ഉണ്ണി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story