സൗത്ത്​ കൊടിയത്തൂർ എ.യു.പി: മുഖ്യമന്ത്രിയുടെ ഉദ്​ഘാടനത്തിന്​​ മുമ്പ്​ അനൗദ്യോഗിക ഉദ്​ഘാടനം

04:59 AM
13/01/2018
കൊടിയത്തൂർ: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപിച്ച സ്കൂൾ കെട്ടിടം സ്േപാൺസർമാരെക്കൊണ്ട് അനൗദ്യോഗികമായി ഉദ്ഘാടനം ചെയ്യിച്ചെന്ന്. സൗത്ത് കൊടിയത്തൂർ എ.യു.പി സ്കൂളിനുവേണ്ടി നിർമിച്ച കെട്ടിടമാണ് യു.എ.ഇ റെഡ്ക്രസൻറ് പ്രസിഡൻറ് ഹംദാൻ മുസ്ലിം അൽ മസ്റൂയി ഉദ്ഘാടനം ചെയ്തത്. ഫെബ്രുവരി 17ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപിച്ചതാണ് ഇൗ കെട്ടിടം. ഉദ്ഘാടനം വിളമ്പരം ചെയ്ത് നാെടാട്ടുക്കും പോസ്റ്ററും ഫ്ലക്സ് ബോർഡുകളും സ്ഥാപിച്ചിട്ടുമുണ്ട്. ജനുവരി രണ്ടിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, മുഖ്യമന്ത്രിയുടെ അസൗകര്യം കാരണം ഉദ്ഘാടന സമ്മേളനം ഫെബ്രുവരി 17 ലേക്ക് മാറ്റുകയായിരുന്നു. ജനുവരി ആറിനാണ് സ്കൂൾ വിദ്യാർഥികളും മാനേജ്മ​െൻറ് പ്രതിനിധികളും മാത്രം പെങ്കടുത്ത ചടങ്ങിൽ ഉദ്ഘാടനം നടത്തിയിരിക്കുന്നത്. നാട്ടുകാരെയോ പൊതുജനങ്ങളെയോ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ല. കാന്തപുരം എ.പി. അബ്ദുൽ ഹക്കീം അസ്ഹരിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. അറബിയിെലഴുതിയ ഉദ്ഘാടനത്തി​െൻറ ശിലാഫലകവും ചുമരിൽ പതിച്ചിട്ടുണ്ട്. യു.എ.ഇ റെഡ്ക്രസൻറാണ് സ്കൂൾ കെട്ടിടത്തിനുവേണ്ട ഒന്നരക്കോടിയോളം രൂപ നൽകിയത്. ഉദ്ഘാടനമല്ല, സ്കൂൾ കെട്ടിടത്തിന് ഫണ്ട് നൽകിയവർക്ക് സ്വീകരണം നൽകുക മാത്രമാണ് ചെയ്തെന്നാണ് മാനേജറുടെ വിശദീകരണം.
COMMENTS