ഇന്ത്യയുടെ ഹെലൻ കെല്ലർ അനി മാത്യു തിങ്കളാഴ്ച ഗ്രീൻവാലിയിൽ

04:59 AM
13/01/2018
മുക്കം: വിരൽതുമ്പിൽ വിജ്ഞാനത്തി​െൻറ വിസ്മയം വിടർത്തുന്ന ഊമയും ബധിരനും അന്ധനുമായ പഞ്ചാബിലെ പാട്യാല സ്കൂൾ ഇംഗ്ലീഷ് അധ്യാപകൻ അനി മാത്യു തിങ്കളാഴ്ച നെല്ലിക്കാപ്പറമ്പ് ഗ്രീൻവാലി പബ്ലിക് സ്കൂൾ കാമ്പസിലെത്തുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് സ്കൂൾ വിദ്യാർഥികളുമായും ഉച്ചക്ക് 12ന് ബി.എഡ്, ഡി.എഡ് വിദ്യാർഥികളുമായും രണ്ടുമണിക്ക് രക്ഷിതാക്കളുമായും അദ്ദേഹം സംവദിക്കും. സ്കൂൾ സംഘടിപ്പിക്കുന്ന 'മൈൻഡ് ബിയോൻഡ് സെൻസ്' എന്ന പ്രോഗ്രാമിനാണ് അവർ എത്തുന്നത്. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻസ്പെയർ ഫൗണ്ടേഷനുമായി സഹകരിച്ചാണ്‌ പരിപാടി. വാർത്തസമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പൽ കെ.പി. ഹിദായത്ത്, പി. ഷഫീഖ് ഷൗക്കത്ത്, കെ.സി. ഷംസീർ എന്നിവർ പങ്കെടുത്തു.
COMMENTS