gfdbju15 അറിവി​െൻറ ആഘോഷത്തിന്​ നിറപ്പകിട്ടാർന്ന തുടക്കം

04:59 AM
13/01/2018
ദുബൈ: ഗൾഫ്മേ ഖലയിലെ ഇന്ത്യൻ വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും കാത്തിരുന്ന അറിവി​െൻറ ഉൽസവം- എജ്യുകഫേയുടെ മൂന്നാം പതിപ്പിന് ദുബൈയിൽ വർണാഭ തുടക്കം. ദുബൈ പൊലീസ് അസിസ്റ്റൻറ് കമാൻഡൻറ് ഇൻ ചീഫും ദുബൈ പൊലീസ് അക്കാദമി പ്രിൻസിപ്പാളുമായ മേജർ ജനറൽ ഡോ. മുഹമ്മദ് ബിൻ അഹമ്മദ് ബിൻ ഫഹദ് ആണ് നൂറുകണക്കിന് കുടുംബങ്ങളെ സാക്ഷി നിർത്തി ഗൾഫിലെ ഏറ്റവും വലിയ ഇന്ത്യൻ വിഭ്യാഭ്യാസ മേള മുഹൈസിന ഇന്ത്യൻ അക്കാദമിയിൽ ഉദ്ഘാടനം ചെയ്തത്. അറിവിനായി കൊതിക്കുന്ന കുഞ്ഞുങ്ങളുടെ മുന്നിൽ നിൽക്കുന്നതു തന്നെ ഏറെ ശാന്തിയും സന്തോഷവും പകരുന്ന കർമമാണെന്ന് അദ്ദേഹം പറഞ്ഞു. രൂപവത്കരണത്തി​െൻറ യൗവനാവസ്ഥയിൽ തന്നെ മറ്റു പഴക്കമേറിയ രാഷ്ട്രങ്ങളേക്കാൾ യു.എ.ഇ അഭിവൃദ്ധിയും പുരോഗതിയും കൈവരിച്ചത് ശൈഖ് സായിദ് ഉൾപ്പെടെയുള്ള രാഷ്ട്രനായകരുടെ ദീർഘവീക്ഷണ പാടവത്തി​െൻറ ഫലമാണ്. ഭാവി തലമുറയുടെ മുന്നേറ്റം പതിറ്റാണ്ടുകൾ മുൻപു തന്നെ അവർ മുന്നിൽ കണ്ടു. ഇന്ത്യയും മഹത്തായ രാജ്യമാണ്. ലോകത്തി​െൻറ എല്ലാ ഭാഗങ്ങളിലും ഇന്ത്യൻ സമൂഹം സാന്നിധ്യം അറിയിക്കുന്നുണ്ട്. ഇന്ത്യയിലെ മഹാ നേതാക്കളുടെ ദർശനങ്ങളും ലോകമൊട്ടുക്കും ആദരിക്കപ്പെടുന്നുണ്ട്. വരും തലമുറയും അറിവോടെ കരുതലോടെ മുന്നോട്ടു കുതിക്കെട്ട എന്നും അദ്ദേഹം ആശംസിച്ചു. ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ് ആമുഖ പ്രഭാഷണം നടത്തി. ചടങ്ങിൽ എ.പി.എം. മുഹമ്മദ് ഹനീഷ് െഎ.എ.എസ്, നിഷ് അക്കാദമിക് കൗൺസിലർ സുബ്ഹാൻ അബൂബക്കർ, വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി ഡയറക്ടർ ഡോ. മണിവർണൻ, റെയ്സ് ഡയറക്ടർ അഫ്സൽ, ഇഖ്റഅ് ഗ്രൂപ്പി​െൻറയും ഇന്ത്യൻ അക്കാദമി സ്കൂളി​െൻറയും ഗ്രൂപ്പ് മാനേജർ ഫജിഫെർ ബിൻ ഇസ്മായിൽ, സ്മാർട് ട്രാവൽ എം.ഡി അഫി അഹ്മദ്, മാധ്യമം സീനിയർ ജനറൽ മാനേജർ സിറാജ് അലി , ജനറൽ മാനേജർ മുഹമ്മദ് റഫീക്ക്, മീഡിയാവൺ ജി.സി.സി ഒാപ്പറേറ്റിങ് ഡയറക്ടർ മുഹമ്മദ് റോഷൻ, ഗൾഫ് മാധ്യമം റസിഡൻറ് എഡിറ്റർ പി.െഎ. നൗഷാദ്, സീനിയർ മാർക്കറ്റിങ് മാനേജർ ഹാരിസ് വള്ളിയിൽ, മാർക്കറ്റിങ് മാനേജർ ജുനൈസ് എന്നിവരും പെങ്കടുത്തു. പി.എം. ഫൗണ്ടേഷനും ഗൾഫ് മാധ്യമവും ചേർന്ന് ഗൾഫ് മേഖലയിൽ നടത്തിയ പ്രതിഭാ നിർണ്ണയ പരീക്ഷയിൽ യു.എ.ഇ. തലത്തിൽ മുന്നിലെത്തിയ 16 കുട്ടികൾക്ക് പുരസ്ക്കാരങ്ങൾ നൽകി. തുടർന്ന് 'നോളഡ്ജ്: വിന്നേഴ്സ് ആൻറ് ലൂസേഴ്സ്'എന്ന വിഷയത്തിൽ മുഹമ്മദ് ഹനീഷും 'വാട്ട് മേക്ക്സ് ചാമ്പ്യൻസ് ഡിഫറൻറ് 'എന്ന വിഷയത്തിൽ ഡോ. സംഗീത് ഇബ്രാഹിമും ക്ലാസ് എടുത്തു.
COMMENTS