Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകവർച്ച കേസിലെ പ്രതി...

കവർച്ച കേസിലെ പ്രതി അന്വേഷണ സംഘത്തെ വെട്ടിച്ച്​ ഒാടി രക്ഷപ്പെട്ടു

text_fields
bookmark_border
പയ്യോളി: നിരവധി കവർച്ച കേസുകളിൽ പ്രതിയായ തമിഴ്നാട് സ്വദേശി പൊലീസിനെ വെട്ടിച്ച് ഒാടി രക്ഷപ്പെട്ടു. കവർച്ച, പിടിച്ചുപറി കേസുകളിൽ പ്രതിയായ തമിഴ്നാട് സ്വദേശി മുത്തുമാരനാണ് തമിഴ്നാട് പൊലീസ് സംഘത്തി​െൻറ കൈയെത്തും ദൂരത്തുനിന്ന് ഒാടിരക്ഷപ്പെട്ടത്. പയ്യോളി റെയിൽവേ സ്റ്റേഷൻ പരിസരത്ത് ബുധനാഴ്ച അർധരാത്രിയാണ് സംഭവം. മുത്തുമാരൻ പയ്യോളിയിൽ നാടോടികൾക്കൊപ്പം താമസിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് എസ്.െഎ ഉൾപ്പെടുന്ന തമിഴ്നാട് പൊലീസിലെ അഞ്ചംഗ സംഘം മധുരയിൽനിന്ന് പയ്യോളിയിെലത്തിയത്. നാടോടി സംഘത്തിലുണ്ടായിരുന്ന മുത്തുമാരൻ പൊലീസിനെ തിരിച്ചറിഞ്ഞ് ഒാടിരക്ഷപ്പെടുകയായിരുന്നു. താമസസ്ഥലത്ത് കുളിക്കുകയായിരുന്ന മുത്തുമാരനെ നാടോടി സംഘത്തിലെ ചിലർ പൊലീസ് എത്തിയ വിവരം അറിയിച്ചതായി പറയുന്നു. പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചുവെന്നാരോപിച്ച് നാടോടികളെ തമിഴ്നാട് പൊലീസ് തല്ലിയതായി പരാതിയുണ്ട്. നാടോടികളുടെ കൂട്ടനിലവിളി കേട്ട് നാട്ടുകാർ ഇടെപട്ടതോടെയാണ് തമിഴ്നാട് പൊലീസാണെന്നും കവർച്ചകേസിലെ പ്രതിയെ പിടികൂടാെനത്തിയതാണെന്നും അറിയുന്നത്. വിവരമറിഞ്ഞ് പയ്യോളി പൊലീസും സ്ഥലത്തെത്തി.
Show Full Article
TAGS:LOCAL NEWS 
Next Story