Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജർമൻ ചലച്ചിത്രമേള നാളെ ...

ജർമൻ ചലച്ചിത്രമേള നാളെ ആരംഭിക്കും

text_fields
bookmark_border
കോഴിക്കോട്: മൂന്നു നാൾ നീളുന്ന ജർമൻ ചലച്ചിത്രോത്സവത്തിന് ശനിയാഴ്ച തിരശ്ശീല ഉയരും. അശ്വിനി ഫിലിം സൊസൈറ്റിയും തിരുവനന്തപുരത്തെ ജർമൻ കോൺസുലേറ്റി​െൻറ കീഴിലുള്ള ഗെയ്ഥേ സ​െൻററും സംഘടിപ്പിക്കുന്ന മേളയിൽ ജർമനിയിൽ സമീപകാലത്ത് നിർമിക്കപ്പെട്ടതും വിവിധ രാജ്യാന്തര ചലച്ചിത്രമേളകളിൽ പുരസ്കാരങ്ങൾ നേടിയതുമായ 12 ചിത്രങ്ങൾ പ്രദർശിപ്പിക്കും. പി.ടി. ഉഷ റോഡിലുള്ള അമലാപുരി ചർച്ച് അങ്കണത്തിലുള്ള ചാവറ കൾച്ചറൽ ഹാളിൽ ശനിയാഴ്ച രാവിലെ 10.30ന് മേള ആരംഭിക്കും. ദിവസം നാല് സിനിമകൾ പ്രദർശിപ്പിക്കും. മേളയിൽ പ്രവേശനം സൗജന്യമാണ്. ഫോൺ: 9847774342. കേമ്പാസ്റ്റിങ് യൂനിറ്റ് ഉദ്ഘാടനം കോഴിക്കോട്: കോർപറേഷൻ ഉറവിട മാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായി പുതിയറ എസ്.കെ. പൊറ്റക്കാട് ഹാൾ കോമ്പൗണ്ടിൽ നിർമിച്ച തുമ്പൂർമുഴി മോഡൽ കേമ്പാസ്റ്റിങ് യൂനിറ്റ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ എം. സലീന ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ ടി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എ.പി. സുരേഷ്, പി. ബിജുകുമാർ എന്നിവർ സംസാരിച്ചു. കുടുംബശ്രീ പ്രവർത്തകരും റെസിഡൻറ്സ് അസോസിയേഷൻ പ്രവർത്തകരും പെങ്കടുത്തു. ധർണ തുടരുന്നു കോഴിക്കോട്: പെൻഷൻ സർക്കാർ ഏറ്റെടുക്കുക, കുടിശ്ശിക പെൻഷൻ അടിയന്തരമായി വിതരണം ചെയ്യുക, സർക്കാർ പ്രഖ്യാപിച്ച ചികിത്സ പദ്ധതിയിൽ കെ.എസ്.ആർ.ടി.സി പെൻഷൻകാരെയും ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുയർത്തി പെൻഷനേഴ്സ് ഒാർഗനൈസേഷൻ നേതൃത്വത്തിൽ നടന്നുവരുന്ന അനിശ്ചിതകാല ധർണ 36 ദിവസം പിന്നിട്ടു. മാവൂർ റോഡ് ടെർമിനലിൽ നടന്ന ധർണ ജില്ല കമ്മിറ്റി ട്രഷറർ എൻ.പി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ.കെ. ഭാസ്കരപ്പണിക്കർ അധ്യക്ഷത വഹിച്ചു. എൻ. ശശിധരൻ, എൻ.കെ. രാരുക്കുട്ടി എന്നിവർ സംസാരിച്ചു. പി. വാസു സ്വാഗതവും എൻ.കെ. ഗോപാലൻ നായർ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story