Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോക്കല്ലൂർ ഗവ. ഹയർ...

കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്​കൂളിന്​ ദേശീയ അംഗീകാരം

text_fields
bookmark_border
കോക്കല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിന് ദേശീയ അംഗീകാരം കോഴിക്കോട്: അഹ്മദാബാദിൽ നടന്ന ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പി.ആർ. അനുവിന്ദി​െൻറ നേതൃത്വത്തിൽ അവതരിപ്പിച്ച പ്രോജക്ടിന് ദേശീയ അംഗീകാരം ലഭിച്ചതായി അധ്യാപകരും വിദ്യാർഥികളും വാർത്തസമ്മേളനത്തിൽ പറഞ്ഞു. നിലത്ത് കോൺക്രീറ്റ് കട്ടകൾ പാകുന്നതുമായി ബന്ധപ്പെട്ട പ്രോജക്ടാണ് ഇവർ അവതരിപ്പിച്ചത്. ശ്യാംറിൻ കൃഷ്ണ, അഥീന ആർ. കൃഷ്ണൻ, എസ്. അർജുൻ, അഭിമന്യു മോഹൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. വിവിധ സംസ്ഥാനങ്ങളിൽനിന്നും ആസിയാൻ, ഗൾഫ് രാജ്യങ്ങളിൽ നിന്നുമുള്ള 800ഒാളം പ്രോജക്ടുകളിൽനിന്നാണ് ഏറ്റവും മികച്ച 15 പ്രോജക്ടുകൾ തെരഞ്ഞെടുക്കപ്പെട്ടത്. കേരളത്തിൽനിന്ന് കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്രോജക്ട് മാത്രമാണ് ഇതിൽ സ്ഥാനംപിടിച്ചത്. മണ്ണിൽ കോൺക്രീറ്റ് കട്ടകൾ പാകുന്നത് മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്. തുടർച്ചയായ മൂന്നാം തവണയാണ് കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ നേട്ടം കൈവരിക്കുന്നത്. വാർത്തസമ്മേളനത്തിൽ ഇ.എസ്. സിന്ധു, അഥിന കൃഷ്ണൻ, എം.എ. ഗണേശ്, പി. പ്രമോദ് എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story