Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമേമുണ്ടയുടെ...

മേമുണ്ടയുടെ കലാപ്രതിഭകൾക്ക് സ്വീകരണം

text_fields
bookmark_border
വില്യാപ്പള്ളി: ജില്ലയുടെ കലാകിരീടത്തിന് 75 പോയൻറുകൾ സംഭാവന ചെയ്ത് ജില്ലക്ക് മികച്ച വിജയം സമ്മാനിച്ച മേമുണ്ട എച്ച്.എസ്.എസിലെ കലാപ്രതിഭകൾക്ക് വടകര പട്ടണത്തിലും മേമുണ്ട അങ്ങാടിയിലും പൗരസ്വീകരണം നൽകി. ജില്ലയിലും സംസ്ഥാനത്തും മികച്ച പോയൻറ് നേടിയ വിദ്യാലയങ്ങളിൽ ഒന്നായി മാറിയ മേമുണ്ട സംസ്ഥാന കലോത്സവത്തിൽ ശ്രദ്ധേയമായ നേട്ടമാണ് കൈവരിച്ചത്. ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി നാടകം, പൂരക്കളി, ദഫ്മുട്ട്, ദേശഭക്തിഗാനം, കഥാപ്രസംഗം, കഥകളി സംഗീതം, മലയാള പ്രസംഗം, അഷ്ടപദി, ഓട്ടൻതുള്ളൽ, ലളിതഗാനം, വീണ, ഇംഗ്ലീഷ് സ്കിറ്റ്, ശാസ്ത്രീയ സംഗീതം, ഉർദു ക്വിസ് എന്നിങ്ങനെ 15 ഇനങ്ങളിൽ എ ഗ്രേഡ് കരസ്ഥമാക്കി. മലയാള നാടക മത്സരത്തിൽ മികച്ച നടനായി ഒമ്പതാംതരം വിദ്യാർഥി അഷിനെയും തെരഞ്ഞെടുത്തു. സന്തോഷ് എച്ചിക്കാനത്തി​െൻറ 'ബിരിയാണി' എന്ന ചെറുകഥയെ ആസ്പദമാക്കി റഫീഖ് മംഗലശ്ശേരി സംവിധാനം ചെയ്ത അന്നപ്പെരുമ എന്ന നാടകത്തിൽ ബംഗാളി യുവാവി​െൻറ വേഷമാണ് അഷിൻ ചെയ്തത്. നാടകം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. തുടർച്ചയായി 20ാം വർഷമാണ് ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ പൂരക്കളി മത്സരത്തിൽ മേമുണ്ട സംസ്ഥാനത്ത് എ ഗ്രേഡ് കരസ്ഥമാക്കുന്നത്. പൗരസ്വീകരണം സി.കെ. നാണു എം.എൽ.എ ഉദ്ഘാടനം ചെയ്തു. വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. മോഹനൻ, പി.ടി.എ പ്രസിഡൻറ് എം. ഭാസ്കരൻ, പ്രിൻസിപ്പൽ പി.കെ. കൃഷ്ണദാസ്, ടി.വി. രമേശൻ, മാനേജർ ടി.വി. ബാലകൃഷ്ണൻ നമ്പ്യാർ, രക്ഷിതാക്കൾ, മാനേജ്മ​െൻറ് കമ്മിറ്റി അംഗങ്ങൾ, പി.ടി.എ അംഗങ്ങൾ, വിദ്യാർഥികൾ, കലാപ്രതിഭകൾ, അധ്യാപകർ, ജീവനക്കാർ, നാട്ടുകാർ എന്നിവർ ഘോഷയാത്രയിൽ അണിനിരന്നു.
Show Full Article
TAGS:LOCAL NEWS 
Next Story