Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകിണറ്റിൽ വീണ പന്നിയെ...

കിണറ്റിൽ വീണ പന്നിയെ വനംവകുപ്പ് രക്ഷിച്ചു

text_fields
bookmark_border
നാദാപുരം: പുറമേരിയിൽ നിർമാണത്തിലിരിക്കുന്ന വീടിനു സമീപത്തെ കിണറ്റിൽ വീണ പന്നിയെ വനംവകുപ്പ് അധികൃതർ രക്ഷപ്പെടുത്തി. പുറമേരി ടൗണിനോട് േചർന്ന മഠത്തിൽ മുസ്തഫയുടെ കിണറിലാണ് പന്നി വീണത്. വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. അയൽവാസികളാണ് പന്നി ഓടുന്നത് കണ്ടത്. അൽപ സമയത്തിനുശേഷം സമീപത്തെ കിണറിൽനിന്ന് ശബ്ദം കേൾക്കുകയായിരുന്നു. തുടർന്ന്, നാട്ടുകാർ ഓടിക്കൂടുകയും പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. കുറ്റ്യാടിയിൽനിന്ന് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി. അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് താമരശ്ശേരിയിൽ നിന്നെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരും കയർ ഉപയോഗിച്ച് കുരുക്കിട്ട് പന്നിയെ കപ്പി ഉപയോഗിച്ച് പുറത്തെത്തിച്ച് കൂട്ടിലടക്കുകയായിരുന്നു. ടൗണിൽ കാട്ടുപന്നിയെത്തിയത് നാട്ടുകാരിൽ പരിഭ്രാന്തിക്കിടയാക്കിയിട്ടുണ്ട്. ആദ്യമായിട്ടാണ് ഇത്തരത്തിൽ വന്യമൃഗത്തെ കാണുന്നത്. പന്നിക്ക് ഏകദേശം 40 കിലോയോളം തൂക്കം വരുമെന്ന് അധികൃതർ പറഞ്ഞു. ഇതിനെ താമരശ്ശേരിയിലെത്തിച്ച് വനത്തിൽ തുറന്നുവിടുമെന്ന് വനംവകുപ്പ് വ്യക്തമാക്കി. റോഡ് തുറന്നു വാണിമേൽ: പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി ടാർ ചെയ്ത ആലത്താംകണ്ടി-കണ്ണച്ചാംകണ്ടി റോഡ് പ്രസിഡൻറ് ഒ.സി. ജയൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ജമീല കാപ്പാട്ട് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എം.കെ. മജീദ്, അഷ്റഫ് കൊറ്റാല, സി.വി. മൊയ്തീൻ ഹാജി, പറമ്പത്ത് റസാഖ്, എ.കെ. ഉവൈസ്, പുത്തലത്ത് കുഞ്ഞാലി, കെ.കെ. അമ്മദ്, വി.പി. അബ്ദുറഹിമാൻ, വാഴയിൽ മൂസ ഹാജി എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story