Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലഹരിക്ക്​...

ലഹരിക്ക്​ പൂട്ടിടാനൊരുങ്ങി അധികൃതർ; പത്തോളം പാൻമസാല കടകൾ പൂട്ടിച്ചു

text_fields
bookmark_border
നാദാപുരം: നാദാപുരത്ത് ലഹരിക്കെതിരെ അധികൃതർ നടപടി തുടങ്ങി. ലഹരി അടങ്ങിയ പാൻമസാലകൾ വിൽപന നടത്തുന്നുവെന്ന പരാതിയിൽ നാദാപുരം, കല്ലാച്ചി ടൗണുകളിൽ പത്തോളം പെട്ടിക്കടകൾ ഗ്രാമപഞ്ചായത്ത് അധികൃതർ പൂട്ടിച്ചു. വലിയ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിട സമുച്ചയങ്ങളുടെ ഓരത്ത് പ്രവർത്തിക്കുന്നവയാണ് പൂട്ടിച്ച കടകളിലേറെയും. ഇത്തരം കടകൾക്ക് പ്രവർത്തിക്കാൻ സൗകര്യം ചെയ്യുന്ന കെട്ടിടമുടമകൾക്കെതിരെ നടപടി സ്വീകരിക്കാനാണ് അധികൃതരുടെ നീക്കം. പാൻമസാല വിൽപനയുടെ മറവിൽ വീര്യമേറിയ ലഹരിപദാർഥങ്ങളാണ് ഇത്തരം കടകളിൽനിന്ന് വിൽപന നടത്തുന്നത്. മുറുക്കാന് കൂട്ടായി ലഭിക്കുന്ന ഇത്തരം ലഹരി നുണയാൻ സ്ഥിരം ഇടപാടുകാർ ഏറെ എത്തുന്നുണ്ട്. മേഖലയിൽ സ്കൂൾ കുട്ടികളിലടക്കം ലഹരി മാഫിയ പിടിമുറുക്കിയതിനിടയിൽ വിവിധ കൂട്ടായ്മകളും സംഘടനകളും ലഹരിക്കെതിരെ ബോധവത്കരണം ആരംഭിച്ചു. സമീപ പ്രദേശമായ പെരിങ്ങത്തൂരിൽനിന്ന് ഒമ്പതാം ക്ലാസ് വിദ്യാർഥി ലഹരിക്കടിമപ്പെട്ട് ആത്മഹത്യ ചെയ്ത സംഭവം ഒരാഴ്ച മുമ്പാണ് നടന്നത്. നാദാപുരം മേഖലയിൽനിന്ന് കഞ്ചാവ് റാക്കറ്റി​െൻറ പിടിയിലകപ്പെട്ട കുട്ടികളെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story